കുന്നിക്കോട് : കൊല്ലം തിരുമംഗലം ദേശീയ പാതയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.ദേശീയ പാതയില്‍ കൊട്ടാരക്കര മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗം തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.രണ്ട് സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയില്‍ പലയിടങ്ങളിലും അഗാധ ഗര്‍ത്തങ്ങളും രൂപപ്പെട്ടിരുന്നു.കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈന് തുടര്‍ച്ചയായി പൊട്ടിയതും റോഡ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
ശബരിമല സീസണില്‍ കുഴിയടപ്പ് നടത്തുന്നതല്ലാതെ വര്‍ഷങ്ങളായി മറ്റ് അറ്റകുറ്റപ്പണികള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നുണ്ട്.അന്യസംസ്ഥാന ചരക്കു ലോറികളടക്കം ഈ പാതയിലൂടെയാണ് കടന്നു പോകുന്നത്.ശബരിബൈപാസിന്റെ ഭാഗമായ പാത അന്യസംസ്ഥാന തീര്‍ത്ഥാടകരുള്‍പ്പെടെ ആശ്രയിക്കുന്നതാണ്.
കൊട്ടാരക്കരയ്ക്കും,പുനലൂരി നുമിടയിലുള്ള ഭാഗമാണ് യാത്ര ദുഷ്കരമാകുന്ന തരത്തില്‍ തകര്‍ന്നിരുന്നത്.അപകടത്തില്‍ പെടുന്നവ യിലധികവും ഇരുചക്രവാഹനങ്ങള്‍ ആണെങ്കിലും,മറ്റ് വാഹനങ്ങള്‍ക്ക് ഗര്‍ത്തങ്ങളില്‍ വീണ് കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്.