കൊല്ലം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസിൽ നടൻ കൊല്ലം തുളസിക്ക് കോടതി ജാമ്യം അനുവദിച്ചു. ശാരീരികപ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന കൊല്ലം തുളസിയുടെ അപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ചികിത്സാരേഖകള്‍ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു. നേരത്തെ ചവറ സർക്കിൾ ഇൻസ്പെക്ടറിനു മുമ്പാകെ ഹാജരായി കീഴടങ്ങിയ തുളസിയെ പോലീസ് കോടതിയിൽ ഹാജരാക്കി. ഇവിടെനിന്നുമാണ് തുളസി ജാമ്യം എടുത്തത്.
ഒക്ടോബർ 12-ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയിലാണു ശബരിമലയിലേക്കു പോകുന്ന യുവതികൾക്കെതിരേ കൊല്ലം തുളസി വിവാദ പരാമർ ശങ്ങൾ നടത്തിയത്. ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇ ട്ടുകൊടുക്കണമെന്നായിരുന്നു പ്രസ്താവന.
ഇതിനെതിരേ ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷനും സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നൽകി.