മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കഴിവ് എന്താണെന്ന് മനസില്‍ പ്രതിഷ്ഠിച്ച് കഴിഞ്ഞതാണ്. അവര്‍ ഇരുന്ന് കഴിഞ്ഞു. പ്രേക്ഷകര്‍ അവരെ അംഗീകരിച്ച് കഴിഞ്ഞതാണ്.
ഇനി അവര്‍ ചെയ്യേണ്ടത്, കണ്ട തറ പടങ്ങളിലൊന്നും അഭിനയിക്കാന്‍ പോകരുത്. കൊല്ലത്തില്‍ ഒന്നോ രണ്ടോ പടത്തില്‍ മാത്രം അഭിനയിക്കുക എന്നതാവണം അവര്‍ ചെയ്യേണ്ടത്.
പരമാവധി പോയാല്‍ മൂന്ന് പടങ്ങള്‍ വരെ ചെയ്യാം. മൂന്ന് പടത്തിലും അവരുടെ പ്രായത്തിലുള്ള നായികമാരായിരിക്കണം.
അല്ലാതെ മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ ഇനി അഭിനയിക്കരുത്. കോളേജ് കുമാരനായി അഭിനയിക്കാന്‍ എനിക്കും സാധിക്കും. പക്ഷേ എന്റെ പ്രായം കൂടെ നോക്കേണ്ടേ. മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവാകണം.– കൊല്ലം തുളസി