കൊല്ലം :ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ പ്രതികളായ ഭർത്താവ് ചന്തുലാലും മാതാവ് ഗീതാലാലിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് റൂറൽ എസ്പി അറിയിച്ചു. കരുനാഗപ്പള്ളി സ്വദേശിനിയായ തുഷാരയെയാണ് സ്ത്രീധനത്തിന്റെ പേരിൽ അമ്മയും മകനും ചേർന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്.
പ്രതികൾക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തേക്കുമെന്നാണ് സൂചന. പ്രതികളെ കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിക്കും. കഴിഞ്ഞ 21ന് രാത്രിയിലാണ് ഓയൂർ ചെങ്കുളത്തെ വീട്ടിൽ തുഷാര മരിച്ചത്. അരി കുതിർത്തതും പഞ്ചസാര വെള്ളവുമാണ് തുഷാരയ്ക്ക് നൽകിവന്നത്.
മരിക്കുന്പോൾ 20 കിലോ ഭാരം മാത്രമാണുണ്ടായിരുന്നത്. ആഹാരം കൊടുക്കാതെ തുഷാരയെ കൊടിയ മർദനത്തിനിരയാക്കിവന്നിരുന്നു. തുഷരതാമസിച്ചുവന്ന ചെങ്കുളത്തെ വീട്ടിൽവനിതാകമ്മീഷൻ അംഗം ഷാഹിദാകമാൽ സന്ദർശിച്ച് പരിസരവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.