കൊല്ലം: കൊല്ലം ഓയൂരിൽ ഭർതൃവീട്ടുകാർ യുവതിയെ പട്ടിണിക്കിട്ടുകൊന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മരണപ്പെട്ട തുഷാരയുടെ ഭര്‍തൃപിതാവ് ലാലിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കുരിശുമൂട് ചരുവിളവീട്ടിൽ ചന്തുലാലിന്റെ ഭാര്യ തുഷാരയാണു കഴിഞ്ഞ ദിവസം അതിക്രൂരമായി കൊല്ലപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരിലാണ് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തുന്നത്.
സംഭവത്തില്‍ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലിനെയും ഭര്‍തൃമാതാവ് ഗീതാലാലിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.