കൊല്ലങ്കോട് : ചപ്പക്കാട്ടിൽ രണ്ട് യുവാക്കൾ കാണാതായ സംഭവത്തിൽ ഇന്നലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.കൊല്ലങ്കോട് എഎസ്ടിഒ രമേശ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.
മുരുകേശനും സ്റ്റീഫനും കാണാതായ സ്ഥലത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ തവല കിണറിൽ (ആഴം കൂടിയ കൊക്കർണ്ണി) മൂന്നു മോട്ടോറുകളൾ ഉപയോഗിച്ച് വെള്ളം പന്പ് ചെയ്തു പുറത്തേക്ക് ഒഴുക്കി.
അന്‍പതടി താഴ്ചയുള്ള കിണറ്റിൽ പകൽ പതിനൊന്നു മുതൽ രാത്രി ഏഴുവരെ ശ്രമിച്ചിട്ടും പകുതി വെള്ളം വെള്ളം മാത്രമാണ് നീക്കാൻ കഴിഞ്ഞത്.
ഇന്നു വീണ്ടും കിണറ്റിലെ വെള്ളം നീക്കാൻ നടപടികൾ ഉണ്ടാവുമെന്ന സൂചനയുണ്ട്. ആഗസ്റ്റ് 30നാണ് സുഹൃത്തുക്കളായ ഇരുവരും കാണാതായത്.
കൊല്ലങ്കോട് പോലീസ് ഫയർഫോഴ്സ് ഡോഗ് സ്ക്വാഡ്, സ്കൂബാ ടീം ഉൾപ്പെടെ ദിവസങ്ങളോളം തിരച്ചിൽ നടത്തിയും ഒരു തുന്പും ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് യുവാക്കളുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് രംഗത്തെത്തിയത്.