കൊല്ലം: കാണാതായ യുവതിയെ കൊല്ലം ചെമ്മാംമുക്കിന് സമീപത്തെ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സാധ്യത പരിശോധിച്ച് പോലീസ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
യുവതിയുടെ ശ്വാസനാളത്തില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, അറസ്റ്റിലായ അഞ്ചല്‍ സ്വദേശി നാസുവുമായി (24) പോലീസ് തെളിവെടുപ്പ് നടത്തി.
കൊല്ലം ബീച്ചിലും യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്. പോക്സോ കേസിലടക്കം പ്രതിയാണ് ഇയാള്‍.
പുതുവത്സര ദിനത്തിൽ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട നാസുവിനെ ചോദ്യം ചെയ്തതിൽ നിന്നും യുവതിയുടെ ഫോൺ കണ്ടെടുക്കുകയായിരുന്നു.
ഫോൺ കളഞ്ഞു കിട്ടിയതെന്നാണ്ആദ്യം പോലീസിനോട് ഇയാൾ പറഞ്ഞത്. അങ്ങനെ ഇയാളെ വിട്ടയക്കുകയും ചെയ്തു.
പിന്നീട് യുവതിയുടെ മരണവാർത്ത അറിഞ്ഞതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്. കൊറ്റങ്കര മാമൂട് പുളിമൂട്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഉമ പ്രസന്നനെ (32)യാണ് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രതിയും യുവതിയും പരിചയപ്പെട്ടത്. 29-ന് ഇരുവരും കൊല്ലം ബീച്ചിലെത്തി. തുടര്‍ന്ന് ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്സിലേക്ക് പോകുകയായിരുന്നു.
ഇവിടെവച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നുമാണ് പ്രതി പോലീസിന് നല്കിയ മൊഴി.
യുവതിയുടെ ശരീരത്തില്‍ ബ്ലേഡുപയോഗിച്ച് മുറിവുണ്ടാക്കിയതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ക്വാര്‍ട്ടേഴ്സിന്റെ പിറകിലത്തെ മുറിയില്‍ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പൂര്‍ണ നഗ്നമായ മൃതദേഹത്തിന്റെ തലയുടെ ഇടത് ഭാഗത്തും വലത് മാറിന് താഴെയുമായി പത്ത് സെന്റിമീറ്റര്‍ നീളത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
തറയില്‍ രക്തം വാര്‍ന്ന് ഉണങ്ങിപ്പിടിച്ചിട്ടുണ്ട്. ക്വാര്‍ട്ടേഴ്സ് പരിസരത്തുനിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിടിയിലായ നാസു പോക്സോ അടക്കം പല കേസുകളിലെയും പ്രതിയാണ്. ഉമയുടെ ഭർത്താവ് മൂന്നുവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇവർക്ക് രണ്ടു മക്കളുണ്ട്.