വെറുതേ പറയുന്നതല്ല, കാരണങ്ങൾ ഉണ്ട്; കൊ​ല്ല​മു​ള ജം​ഗ്ഷ​നി​ലെ ക​ലു​ങ്ക് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന് നാട്ടുകാർ


വെ​ച്ചൂ​ച്ചി​റ: മ​ഠ​ത്തും​ചാ​ൽ – മു​ക്കൂ​ട്ടു​ത​റ റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ല​മു​ള ജം​ഗ്ഷ​നി​ൽ പൈ​പ്പു​ക​ളി​ട്ടു മൂ​ടി ക​ലു​ങ്കു നി​ർ​മി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മെ​ന്നാ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ.

മ​ഴ​ക്കാ​ല​ത്ത് വ​ൻ വെ​ള്ള​മൊ​ഴു​ക്കു​ള്ള​തും എ​രു​മേ​ലി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ കൂ​റ്റ​ൻ പൈ​പ്പു​ലൈ​ൻ ക​ട​ന്നു പോ​കു​ന്ന​തു​മാ​യ ഭാ​ഗ​ത്ത് പൈ​പ്പു​ക​ലു​ങ്കി​നു പ​ക​രം ചെ​റി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.

നേ​ര​ത്തെ ത​ന്നെ ത​ക​ർ​ന്നു കി​ട​ന്ന ക​ലു​ങ്കു​പാ​ല​ത്തി​ന്‍റെ സ്ഥാ​ന​ത്ത് റോ​ഡു​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ക​ലു​ങ്കു നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ മ​ഴ​ക്കാ​ല​ത്ത് ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്കു​ള്ള ഇ​വി​ടെ പൈ​പ്പു​ക​ൾ അ​ട​ഞ്ഞ് ക​വി​ഞ്ഞൊ​ഴു​കി വീ​ണ്ടും ഗ​താ​ഗ​ത​പ്ര​ശ്ന​വും റോ​ഡി​നു നാ​ശ​വു​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

സ്ഥി​ര​മാ​യി ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ൽ അ​പ​ക​ട സാ​ധ്യ​ത​യും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നു പോ​കു​ന്ന ക​ലു​ങ്കി​ന് വ​ലി​പ്പം കു​റ​വാ​യ​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.

ക​ലു​ങ്കി​നു മു​ക​ളി​ലു​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​രു​മേ​ലി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ കൂ​റ്റ​ൻ പൈ​പ്പ് ഇ​വി​ടെ നി​ന്നും മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​വും നാ​ളു​ക​ളാ​യി ശ​ക്ത​മാ​ണ്. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ക്കു​ന്ന റോ​ഡി​ൽ മാ​ർ​ഗ​ത​ട​സ​മാ​യി പൈ​പ്പു ക​ട​ന്നു പോ​കു​ന്ന​ത് ലാ​ഘ​വ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ കാ​ണു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

അ​ശാ​സ്ത്രീ​യ​മാ​യ ക​ലു​ങ്കു നി​ർ​മാ​ണ​ത്തി​നെ​തി​രെ​യും ജ​ല​അ​ഥോ​റി​റ്റി പൈ​പ്പു​ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രെ​യും വ​കു​പ്പു മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യം​ഗം അ​ല​ക്സ് മാ​ർ​ഷ​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സു​ജി​ത്ത് സോ​മ​ൻ, ന​ഹാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment