കൊല്ലം: ചിപ്സ് നൽകാത്തതിന് യുവാക്കളെ മദ്യപസംഘം മർദിച്ചു. കൊല്ലം ഇരവിപുരത്താണ് സംഭവം. ആക്രമണത്തില്‍ അനന്തു, നീലകണ്ഠന് എന്നിവര്‍ക്ക് മര്‍ദനമേറ്റു.
നാല് പേർ ചേർന്നാണ് രണ്ട് പേരെ ക്രൂരമായി മർദിച്ചത്. സാരമായി പരിക്കേറ്റ നീലകണ്ഠനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിസംഘം യുവാക്കളുടെ മാല പറച്ചെടുത്തതായും പരാതിയുണ്ട്.
ചോദിച്ചിട്ട് ചിപ്സ് നൽകിയില്ല! കൊല്ലത്ത് യുവാക്കൾക്ക് മദ്യപസംഘത്തിന്റെ ക്രൂര മർദനം; ആക്രമിസംഘം യുവാക്കളുടെ മാല പറച്ചെടുത്തതായും പരാതി
