സംസ്ഥാനത്തെയൊട്ടാകെ പിടിച്ചുലച്ച പ്രളയം സിനിമയാകുന്നു. നവാഗതനായ അമൽ നൗഷാദ് കഥയും തരിക്കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രത്തിന് കൊല്ലവർഷം 1193 എന്നാണ് പേര് നൽകിയിരിക്കുന്നത്.
2005ൽ ചെന്നൈയെ തകർത്തെറിഞ്ഞ മഹാപ്രളയത്തെ ആസ്പദമാക്കിയൊരുക്കുന്ന ചെന്നൈ വാരം എന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥയിൽ അൽപ്പം മാറ്റം വരുത്തിയാണ് കൊല്ലവർഷം 1193 ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.