പെരിന്തൽമണ്ണ: അഞ്ചുവയസുകാരൻ അബദ്ധത്തിൽ വിഴുങ്ങിയ കോലുമിഠായി പുറത്തെടുത്തു.
ഒരുമനയൂർ സ്വദേശി കാസിമിന്റെ മകൻ ഇയാസ് കാസിം (അഞ്ച്) കോലുമിഠായി കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ മിഠായിയുടെ സ്റ്റിക്ക് തൊണ്ടയിലൂടെ അകത്തേക്കു പോവുകയായിരുന്നു.
പരിഭ്രാന്തരായ രക്ഷിതാക്കൾ കുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. സ്റ്റിക്ക് പ്ലാസ്റ്റിക് നിർമിതമായതിനാൽ എക്സ്റേയിൽ കാണാനായില്ല.
തുടർന്നു കോട്ടയ്ക്കൽ അൽമാസ് ആശുപത്രിയിലെ പീഡിയാട്രിക്സ് ഡോ.അജാസ് അബുവിന്റെ നിർദേശ പ്രകാരം കുട്ടിയെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെത്തിച്ചു.
തുടർന്നു പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ.രമ കൃഷ്ണകുമാർ, പീഡിയാട്രിക് എൻഡോസ്കോപിയിലൂടെ കോലുമിഠായിയുടെ സ്റ്റിക്ക് പുറത്തെടുത്തു.
ചീഫ് അനസ്തേഷ്യോളജിസ്റ്റ് ഡോ.പി.ശശിധരൻ, ടെക്നീഷന്യൻമാർ എന്നിവർ പങ്കെടുത്തു. കുഞ്ഞിനെ പിറ്റേദിവസം ഡിസ്്ചാർജ് ചെയ്തു. ഡോക്ടർക്കു നന്ദി പറഞ്ഞു ഉപഹാരം നൽകിയാണ് ഇയാസ് കാസിം ആശുപത്രി വിട്ടത്.
മിഠായി കഴിക്കുന്പോൾ അതിന്റെ സ്റ്റിക്ക് അവസാനം കുട്ടികൾ എന്തു ചെയ്യുന്നുവെന്നു രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഡോ. രമ കൃഷ്ണകുമാർ പറഞ്ഞു.