മറയൂർ: മൂന്നാർ – മറയൂർ റോഡിൽ പെരിയവാരക്ക് സമീപം കാട്ടുകൊന്പൻ കെ.എസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹങ്ങൾ ഒരൂ മണിക്കൂറോളം തടഞ്ഞിട്ടു. രാവിലെ ആറിന് മൂന്നാറിൽനിന്നും മറയൂർ വഴി ഉദുമലപേട്ടക്ക് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസാണ് പെരിയവാരക്ക് സമീപം കാട്ടുകൊന്പൻ തടഞ്ഞത്.
വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ വന്നെങ്കിലും കൊന്പൻ മാറാൻ കൂട്ടാക്കിയില്ല. ഒറ്റയാൻ റോഡിലും റോഡരികിലുമായി മാറിമാറി നിൽക്കുകയായിരുന്നു. ഒരുമണിക്കൂറിനുശേഷം കാട്ടുകൊന്പൻ സമീപത്തുള്ള തേയിലതോട്ടത്തിലേക്ക് കയറിയതോടെയാണ്ഗതാഗതം സുഗമമായത്.