നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊലമാവ് കോകിലയെ വാനോളം പുകഴ്ത്തി മഞ്ജിമ മോഹൻ. നടൻമാരായ രജനീകാന്ത്, ശിവകാർത്തികേയൻ, സംവിധായകൻ ശങ്കർ എന്നിവരും മുമ്പ് ചിത്രത്തെ പ്രശംസിച്ചിരുന്നു. കള്ളക്കടത്ത് സംഘത്തെ സാമർത്ഥ്യമുപയോഗിച്ച് നേരിടുന്ന പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്നത്.
“അവസാനം കോലമാവ് കോകില പോയിക്കണ്ടു. പറയാൻ വാക്കുകൾ എനിക്ക് കിട്ടുന്നില്ല. നെൽസണ്‍ നിങ്ങളെയോർത്ത് എനിക്ക് അഭിമാനം തോന്നുന്നു. ഗംഭീരമായോരു സിനിമയാണ് നിങ്ങൾ ഞങ്ങൾക്ക് നൽകിയത്. ഈ സിനിമ എന്നെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു. സിനിമ ഉടനീളം രോമാഞ്ചമാണ് സമ്മാനിച്ചത്. ഈ സൂപ്പർ ഹിറ്റ് സിനിമയ്ക്ക് എല്ലാ അഭിനന്ദനങ്ങളും. നിങ്ങളിൽ നിന്ന് കൂടുതൽ ഇനിയും വരാനുണ്ടെന്ന് അറിയാം.
അനിരുദ്ധ്, ഞാൻ നിങ്ങൾക്ക് മുന്നിൽ തലകുനിക്കുന്നു. ഗണ്‍ ഇൻ കാതൽ ഒരു ഗംഭീര ഗാനം തന്നെ. ശിവകുമാർ സർ പകർത്തി ദൃശ്യങ്ങൾ ശ്വാസം അടക്കിപ്പിടിച്ചേ കാണാനാവൂ. നല്ല കഥകളെ പ്രോത്സാഹിപ്പിക്കുന്ന ലൈക്ക പ്രൊഡക്ഷൻസിനാണ് ശരിക്കുമുള്ള താരം. നയൻതാര നിങ്ങൾ എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ്’. മഞ്ജിമ കുറിച്ചു. യോഗി ബാബുവാണ് ഈ ചിത്രത്തിലെ നായകൻ.