കോന്നി: രാവേറെ ചെന്നാല്‍ ഇരുള് പരപ്പില്‍ വെളുത്ത രണ്ടു കൊമ്പുകള്‍ കാണാം. ആനച്ചൂരിന്റെ അകമ്പടിയോടെ അവന് കാടിറങ്ങി വരും.
പിന്നെ ഏഴര വെളുപ്പിനു വരെ അവന്റെ സാമ്രാജ്യമാണ് വയക്കര ദേശം. ചക്കയുടെ കാലമാണെങ്കില്‍ ശല്യം ഏറെയില്ല. പ്ലാവുകളുടെ ചുവട്ടില്‍ എത്തി ചക്ക അകത്താക്കുന്ന ഈ കാട്ടു കൊമ്പന് ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നതാണ് ആശ്വാസം.
രാത്രി സമയങ്ങളില്‍ നായ്ക്കളുടെ കുര കേട്ടാല്‍ പഴമക്കാര്‍ പിറുപിറുക്കും “അവന് ഇറങ്ങിയിട്ടുണ്ട് ‘കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴിയിലെ കല്ലേലി വയക്കരയില്‍ ഒറ്റയാന് വിലസാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.
രാത്രിയില്കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില്‍ വൃക്ഷലതാതികള്‍ തല കുനിക്കും. ഇവിടമൊക്കെ ഇപ്പോള്‍ കാട്ടുപന്നികളുടെ വിഹാര ഭൂമികയാണെങ്കിലും നട്ടുനനച്ച് വളര്‍ത്തിയ വിഭവങ്ങളുടെ ഒരു പങ്ക് അവക്കൊക്കെ കൂടി അവകാശപ്പെട്ടതാണെന്ന് ആശ്വസിക്കുന്ന സാധാരണക്കാരുടെ പ്രദേശമാണ് വയക്കര.
കാടിറങ്ങുന്ന മൃഗങ്ങളെ ശല്യം ചെയ്യാനോ തുരത്താനോ ഒന്നും വയക്കര നിവാസികള്‍ മെനക്കെടാറില്ല.
അള്ളുങ്കലും നീരാമക്കുളവും കാട്ടാത്തിയും അപ്പൂപ്പന് തോടും കുറിച്ചിയും ഉള്‍പ്പെടുന്ന കൊക്കാത്തോട് ഗ്രാമത്തിന്റെ പ്രവേശന കവാടമാണ് വയക്കര.
അച്ചന്‍കോവില്‍ മലനിരകളും വനവും ചുറ്റപ്പെട്ട വനാന്തര ഗ്രാമത്തില്‍ മനുഷ്യനും മൃഗവും തമ്മില്‍ ഒരു അസാധാരണ സൗഹൃദമുണ്ടെന്നു പറയാം.
കാടിറങ്ങുന്ന ഒറ്റയാന് കാര്‍ഷിക വിളകളിലാണ് ആദ്യം നോട്ടമിടുന്നത്. ചക്കയ്ക്ക് പുറമെ മറ്റ് വിളകളും അകത്താക്കിയാണ് മടക്കം.
താന്‍ വന്നത് നാലാളുകളെ അറിയിക്കാനെന്നവണ്ണം കവുങ്ങ് ഒരെണ്ണം എങ്കിലും പിഴുത് എറിയുന്ന രീതിയുണ്ട്.
കഴിഞ്ഞദിവസം രാത്രിയില്‍ വയക്കരയിലെ അരുണിന്റെ പറമ്പിലെ കവുങ്ങുകള്‍ പിഴുതെറിഞ്ഞു.
പിന്നാലെ വ്യാപക തോതില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വനം പ്രോജക്ട്ട് കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ പ്രസന്ന ശശിയുടെ കൃഷിയിടമാണ് ഉഴുതു മറിച്ചത്. ആന നാളുകളായി കാടിറങ്ങുന്നുണ്ടെങ്കിലും ഇവരായും പരാതിപ്പെടാറില്ല.
വനം ജീവനക്കാര്‍ അറിഞ്ഞെത്തി വിളകളുടെ നാശം പരിശോധിക്കുകയാണ് പതിവ്. ആനകള്‍ കൃഷിയിടങ്ങളില്‍ കയറുന്നത് തടയാനും പ്രതിരോധ മാര്‍ഗ ങ്ങളും കര്‍ഷകര്‍ സ്വീകരിച്ചിട്ടുമില്ല. ആനയും കുരങ്ങും മയിലും പന്നിയുമെല്ലാം കൃഷി ഭൂമികളിലെ സ്ഥിരം സന്ദര്‍ശകരാണ്.
കാട്ടാനകളെ വാരിക്കുഴിയില്‍ അകപ്പെടുത്തി കുഴി ഇടിച്ച് വക്ക വടം കൊണ്ട് വരിഞ്ഞു മുറുക്കി ഇടവും വലവും താപ്പാനകളുടെ അകമ്പടിയോടെ ആചാര അനുഷ്ഠാനത്തോടെ കോന്നി ആനക്കൂട്ടിലെ കമ്പക കൂട്ടില്‍ അടച്ച് കാര വടിയുടെ ബലത്തില്‍ ആനച്ചട്ടം പടിപ്പിച്ച് നാട്ടാനയായി പരിവര്‍ത്തനം ചെയ്യിക്കുന്ന കോന്നിക്കാരുടെ നാട്ടിലാണ് സന്തോഷത്തോടെ കാടിറങ്ങി വരുന്ന കൊമ്പന്റെ കഥകള്‍ വയക്കരയില്‍ നിന്നു കേള്‍ക്കുന്നത്.
പിന്നാലെ വ്യാപക തോതില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വനം പ്രോജക്ട്ട് കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ പ്രസന്ന ശശിയുടെ കൃഷിയിടമാണ് ഉഴുതു മറിച്ചത്.
ആന നാളുകളായി കാടിറങ്ങുന്നുണ്ടെങ്കിലും ഇവരായും പരാതിപ്പെടാറില്ല. വനം ജീവനക്കാര്‍ അറിഞ്ഞെത്തി വിളകളുടെ നാശം പരിശോധിക്കുകയാണ് പതിവ്.
ആനകള്‍ കൃഷിയിടങ്ങളില്‍ കയറുന്നത് തടയാനും പ്രതിരോധ മാര്‍ഗങ്ങളും കര്‍ഷകര്‍ സ്വീകരിച്ചിട്ടുമില്ല. ആനയും കുരങ്ങും മയിലും പന്നിയുമെല്ലാം കൃഷി ഭൂമികളിലെ സ്ഥിരം സന്ദര്‍ശകരാണ്.