ഗൂഡല്ലൂർ: പന്തല്ലൂർ മേങ്കോറഞ്ചിൽ രണ്ട് പേരെ കൊലപ്പെടുത്തിയതിനെത്തുടർന്ന് പിടികൂടി മുതുമല തൊപ്പക്കാട് ആന വളർത്തുകേന്ദ്രത്തിലെത്തിച്ച കാട്ടാനയ്ക്ക് സവാരി പരിശീലനം നൽകുന്നു.
മെരുങ്ങുകയും ശാന്തസ്വഭാവിയാകുകയും ചെയ്ത സാഹചര്യത്തിലാണ് പരിശീലനം ആരംഭിച്ചത്. താപ്പാനകളുടെ സഹായത്തോടെ ഒരു വർഷം മുന്പാണ് ആനയെ മുതുമലയിൽ എത്തിച്ചത്. രണ്ട് പാപ്പാന്മാർ കഠിനാധ്വാനം ചെയ്താണ് ആനയെ മെരുക്കിയത്.
അതിനിടെ, മുതുമല വന്യജീവി സങ്കേതത്തിൽ വീണ്ടും ആന സവാരി ആരംഭിച്ചു. മണിക്കൂറിന് നാല് പേർക്ക് 860 രൂപയാണ് ചാർജ്. തൊപ്പക്കാട് രണ്ട് വളർത്താനകൾ ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞതിനെത്തുടർന്ന് അഞ്ച് മാസമായി ആന സവാരി നിർത്തിവച്ചിരിക്കുകയായിരുന്നു.