പാവറട്ടി: നാട്ടുകാർക്കു പ്രിയങ്കരനായ കൊന്പൻ ചാന്ദിക്കാട് ശിവപ്രസാദ് ചരിഞ്ഞു. 55 വയസുണ്ട്.
കോട്ടയം സ്വദേശി ചാന്ദിക്കാട് രാമനാഥന്റെ ഉടമസ്ഥതയിലുള്ള ചാന്ദിക്കാട് ശിവപ്രസാദ് എന്ന പൊന്നേവളപ്പിൽ തിരു നീലകണ്ഠനെ ഒരു വർഷമായി എളവള്ളി കാക്കശേരി സ്വദേശി ഷാബുവാണു നോക്കിയിരുന്നത്.
ഒരു ആഴ്ച യോളമായി കൊന്പൻ തീറ്റയെടുത്തിരുന്നില്ല. എരണ്ടക്കെട്ട് ഉണ്ടായിരുന്നു. കേച്ചേരി പറപ്പൂക്കാവ് ഉത്സവത്തിൽ ഈ കൊന്പനെ എഴുന്നള്ളിച്ചിരുന്നു. ജഡം പോസ്റ്റുമോർട്ടത്തിനുശേഷം കോടനാട് സംസ്കരിക്കും.