കൊ​ണ്ടോ​ട്ടി​യി​ൽ കോളജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; പ​തി​ന​ഞ്ചു​കാ​ര​ൻ ക​സ്റ്റ​ഡി​യി​ലെടുത്ത് പോലീസ്

 

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.

15കാ​ര​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 21കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കാ​ത്തു​നി​ന്ന​യാ​ൾ കീ​ഴ്പ്പെ​ടു​ത്തി വ​യ​ലി​ലെ വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്കു വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

കു​ത​റി​മാ​റി ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. മു​ഖ​ത്തു ക​ല്ലു​കൊ​ണ്ടി​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​തോ​ടെ പെ​ൺ​കു​ട്ടി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ ചെ​രി​പ്പ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

പ​രി​സ​ര​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment