കോയന്പത്തൂർ: പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അന്നൂർ വടക്കല്ലൂർ സന്പത്ത് കുമാർ മകൻ ഗൗതമി (20) നെയാണ് ചോദ്യം ചെയ്തത്.
ഈമാസം പത്തിനാണ് ഗൗതമിന്റെ അയൽവാസിയും ബന്ധുവുമായ പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്.
പെണ്‍കുട്ടിയുടെ സഹോദരസ്ഥാനത്തുള്ള ഗൗതം പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം വീഡിയോ എടുത്ത് സോഷ്യൽ മീഡീയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഇതു സംബന്ധിച്ച ഓഡിയോ തെളിവു സഹിതം പെണ്‍കുട്ടിയുടെ ബന്ധുക്കൾ സെപ്റ്റംബർ 14 ന് കമ്മീഷണർക്ക് പരാതി നല്കി. പരാതിയെ തുടർന്ന് അന്നൂർ പോലീസ് ഗൗതമിനെ അറസ്റ്റുചെയ്തു.