പത്തനംതിട്ട: കോന്നി മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 22 പ്രശ്നബാധിത പോളിംഗ് ബൂത്തുകളും നാല് പ്രശ്ന സാധ്യതാബൂത്തുകളും ഉള്‍പ്പടെ 26 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ നല്കി.
കള്ളവോട്ട് ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമവും സുതാര്യവുമാക്കുകയാണ് വെബ് കാസ്റ്റിംഗിന്റെ പ്രധാന ലക്ഷ്യം.വെബ് കാസ്റ്റിംഗ് സംവിധാനമുള്ള ബൂത്തുകളിലെത്തുന്ന ഓരോ വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തുന്നതും രേഖപ്പെടുത്തിയതിനു ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ കാര്യങ്ങളും തത്സമയം രേഖപ്പെടുത്തും.
മലയാലപ്പുഴ താഴം എന്‍എസ്എസ് യുപി സ്കൂള്‍ (ബൂത്ത്9), ഇലകുളം ജവഹര്‍ലാല്‍ മെമ്മോറിയല്‍ പഞ്ചായത്ത് ഹൈസ്കൂള്‍ (ബൂത്ത് 20), വെട്ടൂര്‍ ഈസ്റ്റ് ശ്രീധരന്‍പിള്ള മെമ്മോറിയന്‍ യുപി സ്കൂള്‍ (ബൂത്ത് 25), എലിമുള്ളുംപ്ലാക്കല്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ (ബൂത്ത് 32), മണ്ണീറ മാര്‍ പിലോക്സിനോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയം (ബൂത്ത് 33), തേക്കുതോട് ഗവണ്മെന്റ് ഹൈസ്കൂള്‍, ലോവര്‍ ബില്‍ഡിംഗ് (ബൂത്ത്34), വയ്യാറ്റുപുഴ വികഐന്എംവി എച്ച്എസ്എസ് തെക്ക്ഭാഗം (ബൂത്ത്41), വയ്യാറ്റുപുഴ വികഐന്എംവി എച്ച്എസ്എസ് വടക്ക് ഭാഗം(ബൂത്ത്44), നീലിപിലാവ് എല്‍പിഎസ് (ബൂത്ത്45), കൊടുമുടി പഞ്ചായത്ത് ട്രൈബല്‍ കമ്യൂണിറ്റി ഹാള്‍ (ബൂത്ത് 50), കട്ടച്ചിറ ഗവണ്മെന്റ് ഹൈസ്കൂള്‍ ( ബൂത്ത് 51), ആങ്ങമൂഴി ഗുരുകുലം യുപി സ്കൂള്‍ ( ബൂത്ത് 57), കൊച്ചുകോയിക്കല്‍ എസ്എന്‍വി യുപിഎസ് (ബൂത്ത് 60) സീതത്തോട് കെആര്‍പിഎം എച്ച്എസ് (ബൂത്ത് 62,63), മൂന്നുകല്ല് എല്‍പി സ്കൂള്‍ (ബൂത്ത് 65), കൊന്നപ്പാറ എല്‍പി സ്കൂള്‍ (ബൂത്ത് 85), വെള്ളപ്പാറഅമൃത എല്‍പിഎസ് (ബൂത്ത് 106),കലഞ്ഞൂര്‍ ഗവണ്മെന്റ് എല്‍പിഎസ് (ബൂത്ത് 165), കലഞ്ഞൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (ബൂത്ത്169), കൂടല്‍ ഗവണ്മെന്റ് വിഎച്ച്എസ്എസ് (186, 189) എന്നീ പ്രശ്നബാധിത ബൂത്തുകളിലും കുന്നിട യുപി സ്കൂളിലെ ബൂത്ത് (145,146) ബൂത്തുകളിലും, കുറുമ്പക്കര യുപി സ്കൂള്‍ ബൂത്ത് (147, 148)എന്നീ പ്രശ്നസാധ്യതാ ബൂത്തുകളിലുമാണ് വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുക.