കോന്നി: അഞ്ചു വർഷം മുമ്പ് ബിഎംഎസി നിലവാരത്തിൽ പുനർനിർമിച്ച കോന്നി – ചന്ദനപ്പള്ളി റോഡു നിറയെ കുഴികൾ. റോഡു നിർമാണത്തിലെ അശാസ്ത്രീയതയാണ് തകർച്ചയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. റോഡിന്റെ പല ഭാഗങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകളാണ് വലിയ കുഴികൾ രൂപപ്പെടുന്നതിന് കാരണമായത്. നൂറ്റാണ്ടുകൾ മുമ്പ് നിർമിച്ച റോഡിൽ അന്നത്തെ ഘടന അനുസരിച്ച് കാനകളും കലങ്കുകളും ഉണ്ടായിരുന്നു.
ഇവ പുനർ നിർമിക്കാതെയാണ് ഹൈടെക് ഘടനയിൽ റോഡു പുനർനിർമാണം പൂർത്തിയാക്കിയത്. ശാസ്ത്രീയമായ പoനങ്ങൾ നടത്താൻ പൊതുമരാമത്ത് വിഭാഗം തയാറായില്ലെന്ന് വ്യക്തം.റോഡു പൊട്ടിപൊളിഞ്ഞു തുടങ്ങിയതോടെ കലങ്കുകൾ ഉണ്ടായിരുന്ന ഭാഗത്ത് ഇതിന്റെ പോരായ്മ പരിഹരിക്കാതെ പൂട്ടുക്കട്ടകൾ വിരിച്ച് കുഴി അടയ്ക്കാനും പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങൾ പൊടിച്ചു.
കോന്നി ചിറയ്ക്കൽ ക്ഷേത്രം ജംഗ്ഷൻ മുതൽ കോന്നി ടൗൺ വരെ നിറയെ കുഴികളാണ്. മരങ്ങാട്ട് ജംഗ്ഷനും ഇളകൊള്ളൂർ പാലം പടിക്ക് മധ്യേയും കുഴികളാണ്. ഇൻഡോർ സ്റ്റേഡിയം മുതൽ ഒരു കിലോമീറ്റർ ഭാഗത്തും വലിയ വെള്ളക്കെട്ടുകളാണ്. കോന്നി താലൂക്ക് ആശപത്രിപ്പടി ഭാഗത്ത് അടഞ്ഞുകിടക്കുന്ന രണ്ടു കലങ്കുകളും ഓടകളും പുനർ നിർമിച്ചാൽ മാത്രമേ ഇവിടുത്തെ റോഡ് തകർച്ച പരിഹരിക്കാൻ സാധിക്കൂ.