കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ കൂ​ട്ട​അ​വ​ധി​യും അ​ധി​ക്ഷേ​പ​വും: എംഎൽഎയെ അധിക്ഷേപിച്ച ത് ചട്ടലംഘങ്ങളുടെ പരിധിയിൽ; ന​ട​പ​ടി ഉ​റ​പ്പാ​യി

പ​ത്ത​നം​തി​ട്ട: കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ത​ഹ​സി​ല്‍​ദാ​ര്‍ അ​ട​ക്കം കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് ഉ​ല്ലാ​സ​യാ​ത്ര പോ​യ സം​ഭ​വ​വും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ല്‍​എ​യെ അ​ധി​ക്ഷേ​പി​ച്ച​തും ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​റെ​ക്കു​റെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ ആ​ദ്യം നി​ന്ന​തെ​ങ്കി​ലും പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നേ തു​ട​ര്‍​ന്ന് ന​ട​പ​ടി​ക​ള്‍​ക്കു​ള്ള സാ​ധ്യ​ത​യേ​റി​യ​ത്്.

പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട എ​ഡി​എ​മ്മി​നെ​തി​രേ പ്ര​തി​ക​രി​ച്ച സ്ഥ​ലം എം​എ​ല്‍​എ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ ന​ട​പ​ടി ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യു​മാ​ണ്.

ത​ഹ​സി​ല്‍​ദാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ സ്ഥ​ലം​മാ​റ്റം ഉ​ള്‍​പ്പെ​ടെ പ​രി​ഗ​ണി​ച്ചേ​ക്കും. എ​ന്നാ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ അ​ടു​ത്ത​മാ​സം വി​ര​മി​ക്കാ​നി​രി​ക്കേ ന​ട​പ​ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ര്‍ ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍​ക്ക് നാ​ളെ റി​പ്പോ​ര്‍​ട്ട് കൈ​മാ​റു​മെ​ന്നാ​ണ് സൂ​ച​ന.

ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി അ​ന​ധി​കൃ​ത​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ങ്കി​ലും ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്തം​ഭ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന ത​ര​ത്തി​ല്‍ കൂ​ട്ട​അ​വ​ധി എ​ടു​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം സ​ര്‍​വീ​സ് ച​ട്ട​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ സം​ര​ക്ഷ​ണ​മാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ഓ​ഫീ​സ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ത​ഹ​സി​ല്‍​ദാ​ര്‍​ക്കും ഡെ​പ്യ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​ക്കു​മു​ണ്ടാ​യ വീ​ഴ്ച പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.

വാ​ട്ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യെ അ​ധി​ക്ഷേ​പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ട്.

ഉ​ദ്യേ​ഗ​സ്ഥ​ര്‍ കൂ​ട്ട അ​വ​ധി​യെ​ടു​ത്തും ചി​ല​ര്‍ രേ​ഖാ​മൂ​ലം അ​വ​ധി​യെ​ടു​ക്കാ​തെ​യും മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ​ത് കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ന്റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ എ​ഡി​എം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ സ​ര്‍​വീ​സ് ച​ട്ട​ങ്ങ​ള്‍ അ​നു​സ​രി​ച്ച് അ​വ​ധി​യെ​ടു​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നി​രി​ക്കേ ഇ​തി​ന്‍റെ പേ​രി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.

ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടു​വെ​ന്ന​പേ​രി​ലാ​ണ് ത​ഹ​സി​ല്‍​ദാ​രും ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​രും ഉ​ത്ത​ര​വാ​ദി​ക​ളാ​യി മാ​റു​ന്ന​ത്.

ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നെ സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍ എ​തി​ര്‍​ത്തി​രി​ക്കു​ക​യാ​ണ്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​യാ​ല്‍ ശക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് സെ​റ്റോ നേ​താ​ക്ക​ള​ട​ക്കം അ​റി​യി​ച്ചു.

 

Related posts

Leave a Comment