നാലു വിഭാഗങ്ങൾ, 120 കിടക്കകൾ! കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ത്യാ​ഹി​തവി​ഭാ​ഗം സെ​പ്റ്റം​ബ​റിൽ; കി​ട​ത്തി ചികി​ത്സ പു​ന​രാ​രം​ഭി​ക്കും

കോ​ന്നി: ഗ​വ​ണ്‍​മെ​ന്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സെ​പ്റ്റം​ബ​ര്‍ ആ​ദ്യ ആ​ഴ്ച​യി​ല്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യ​ത്ത​ക്ക നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും, എ​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗ​വും ചേ​ര്‍​ന്നു.

കാ​ഷ്വാ​ലി​റ്റി, ഐ​സി​യു, മൈ​ന​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്ന​ത്.

നാലു വിഭാഗങ്ങൾ

കോ​വി​ഡ് വാ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ട്ര​യാ​ജ്, റെ​ഡ്, യെ​ല്ലോ, ഗ്രീ​ന്‍ എ​ന്നീ നാ​ലു വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കും.

ട്ര​യാ​ജി​ലേ​ക്കാ​കും രോ​ഗി​യെ ആ​ദ്യം എ​ത്തി​ക്കു​ക. ട്ര​യാ​ജി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​യു​ടെ അ​വ​സ്ഥ വി​ല​യി​രു​ത്തി എ​വി​ടേ​യ്ക്ക് മാ​റ്റ​ണ​മെ​ന്നു തീ​രു​മാ​നി​ക്കും.

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ റെ​ഡി​ലേ​ക്കും, ക്ഷ​ത​മേ​റ്റി​ട്ടു​ള്ള​വ​രു​ള്‍​പ്പ​ടെ​യു​ള്ള രോ​ഗി​ക​ളെ യെ​ല്ലോ​യി​ലേ​ക്കും, തീ​വ്ര​ത കു​റ​ഞ്ഞ രോ​ഗ​മു​ള്ള​വ​രെ ഗ്രീ​നി​ലേ​ക്കു​മാ​ണ് മാ​റ്റു​ക.

എ​ല്ലാ വി​ഭാ​ഗ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഡോ​ക്ട​ര്‍​മാ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും നി​യ​മി​ത​രാ​യി​ട്ടു​ണ്ട്.

ഇ​നി​യും ആ​വ​ശ്യ​മു​ള്ള 15 ജൂ​ണി​യ​ര്‍ റ​സി​ഡ​ന്‍റുമാ​രെ ഉ​ട​ന്‍ നി​യ​മി​ക്കും. ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ അ​ന​സ്തേ​ഷ്യാ വ​ര്‍​ക്ക് സ്റ്റേ​ഷ​ന്‍, ഓ​പ്പ​റേ​ഷ​ന്‍ ടേ​ബി​ള്‍, ഷാ​ഡോ ലെ​സ് ലൈ​റ്റ്, ഡ​യാ​ടെ​ര്‍​മി, ഡീ​സി​ബ്രി​ലേ​റ്റ​ര്‍ തു​ട​ങ്ങി എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

120 കിടക്കകൾ

ഐ​സി​യു​വി​നാ​യി നാ​ല് വെ​ന്‍റിലേ​റ്റ​ര്‍, 12 ഐ​സി​യു ബെ​ഡ്, 50 ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​ര്‍, മൂ​ന്ന് കാ​ര്‍​ഡി​യാ​ക്ക് മോ​ണി​റ്റ​ര്‍, ബെ​ഡ് സൈ​ഡ് ലോ​ക്ക​ര്‍, ബെ​ഡ് ഓ​വ​ര്‍ ടേ​ബി​ള്‍ തു​ട​ങ്ങി​യ​വ​യും എ​ത്തി​യി​ട്ടു​ണ്ട്.

ഐ​പി​ക്കാ​യി ഓ​ക്സി​ജ​ന്‍ സൗ​ക​ര്യ​മു​ള്ള 120 കി​ട​ക്ക​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കാ​യി​ട്ടു​ള്ള അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗ് മെ​ഷീ​ന്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തീ​ക​രി​ച്ച് ലൈ​സ​ന്‍​സും ല​ഭി​ച്ചു.

സി​ടി, എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗ് മെ​ഷീ​നു​ക​ള്‍, ആ​റ് മേ​ജ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​ട​ന്‍ സ്ഥാ​പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​താ​യും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

Related posts

Leave a Comment