ചാലക്കുടി: പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂവീസുകൾ തുറന്നതോടെ കൂടപ്പുഴ തടയണയുടെ ഭാഗത്ത് വെള്ളം ഉയരുന്നതു കാണാനും പുഴയുടെ സൗന്ദര്യം ആസ്വദിക്കുവാനും വൻ ജനത്തിരക്ക്.
കൂടപ്പുഴ ആറാട്ടുകടവിലാണ് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനങ്ങളിൽ എത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നത്.
ആറാട്ടുകടവിലേക്കുള്ള റോഡിൽ വാഹനങ്ങൾ പാർക്കു ചെയ്താണ് പുഴയോരത്തേക്ക് എത്തുന്നത്. കുട്ടികളടക്കം കുടുംബസമ്മേതമാണ് ആളുകൾ എത്തുന്നത്.
കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നുപോലും ഇവിടെ ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.