
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ അശ്ലീലം പ്രചരിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജി വച്ചു. സ്ത്രീകൾ ഉൾപ്പടെയുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് തോമസ് മാത്യു അശ്ലീല ചിത്രം പങ്കുവച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.
തോമസ് മാത്യുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തോമസ് മാത്യു രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് , യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ഇതോടെയാണ് അദ്ദേഹം രാജി വയ്ക്കുവാൻ തീരുമാനിച്ചത്. രാജി പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചു.