താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ടോം തോമസ് സ്ഥിരമായി കഴിക്കാറുള്ള വിറ്റാമിന്‍ കാപ്സ്യൂള്‍ ഗുളികയില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി മൊഴിനല്‍കിയിരുന്നു. സയനൈഡ് ചേര്‍ത്ത സ്ഥവും സയനൈഡ് കാപ്സ്യൂളിലാക്കിയ രീതിയും സംഘം പരിശോധിച്ചു.
രണ്ടുനിലയുള്ള വീടിന്റെ നടുവിലുള്ള ഹാളില്‍വച്ചാണ് ഗുളിക ടോംതോമസിന് കൊടുത്തത്. ഇവിടവും വിശദമായി പരിശോധിച്ചു. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി തയാറാക്കിയ ഒസ്യത്തിന്റെ ഒര്‍ജിനല്‍, കാപ്സ്യൂളില്‍ നിറച്ച സയനൈഡിന്റെ ബാക്കി എന്നിവ കണ്ടെത്താന്‍ ജോളി ഉപയോഗിച്ചിരുന്ന മുറി ഉള്‍പ്പെടെ എല്ലാമുറികളിലും അലമാരകളിലും അന്വേഷണ സംഘം തിരച്ചില്‍ നടത്തി.
കുറ്റ്യാടി സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ ബുധനാഴ്ച ഉച്ചയ്ക്കാണ് ടോം തോമസിന്റെ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.