കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനായി അഭിഭാഷകൻ ബി.എ. ആളൂർ എത്തുന്നു. ജോളിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.
ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂർ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണും അതുകൊണ്ട് അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിനുശേഷം മുന്നോട്ട് പോയാല്‍ മതിയെന്നു ജോളിയുടെ ബന്ധുക്കള്‍ തന്നോട് പറഞ്ഞുവെന്നും ആളൂർ കൂട്ടിച്ചേർത്തു.
ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹ മരണത്തിനു പിന്നിലെ മുഖ്യ ആസൂത്രക ജോളി ജോസഫിനെ അടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ജോളി അറസ്റ്റിലായിരിക്കുന്നത്.