
കൂടത്തായി കൊലപാതക പരമ്പരയിൽ കട്ടപ്പനയിലെ ജ്യോത്സ്യനും പങ്കുള്ളതായാണ് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നത്. ഇതേതുടർന്നാണ് പ്രതികരണവുമായി കൃഷ്ണകുമാർ രംഗത്തെത്തിയത്. ജോളിയുടെ ആദ്യ ഭർത്താവ് റോയി മരിക്കുന്പോൾ ശരീരത്തിൽ ഏലസ് കണ്ടെത്തിയിരുന്നതായും ഈ അന്വേഷണമാണ് കട്ടപ്പനയിലെ ജ്യോത്സ്യനിൽ എത്തിയതെന്നുമാണ് വാർത്തകൾ വന്നത്.