വടകര: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയെ സഹായിച്ച സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ പാർട്ടി പുറത്താക്കി. കാട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജിനെയാണ് പുറത്താക്കിയത്. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് വിലയിരുത്തിയാണ് നടപടി.
മനോജും ജോളിയുമായുള്ള പണമിടപാട് രേഖകൾ പോലീസ് കണ്ടെടുത്തിരുന്നു. ക്രൈംബ്രാഞ്ച് മനോജിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യൽ പിന്നീട് ഉണ്ടാകുമെന്നാണ് അറിയുന്നത്. സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് മനോജ് പറഞ്ഞു.