കോഴിക്കോട്: സയനൈഡ് നൽകി കൊലപ്പെടുത്തിയ ആറുപേരിൽ ഏറ്റവുമധികം പക തോന്നിയത് മാത്യു റോയിയുടെ അമ്മാവനായ മഞ്ചാടിയിൽ മാത്യുവിനോട് ആയിരുന്നെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. ടോം തോമസിന്റെ മരണത്തിൽ മാത്യു പലരോടും എന്നെ സംശയിച്ച് സംസാരിച്ച വിവരം അറിഞ്ഞു . മാത്യുവിന്റെ പിതൃസഹോദര പുത്രനായ എം.എസ്. മാത്യു എന്ന ഷാജി വിവരങ്ങൾ അപ്പപ്പോൾ എന്നെ അറിയിക്കുമായിരുന്നു. ഞങ്ങൾ തമ്മിൽ അടുപ്പത്തിലായതിനാലാണ് ആവശ്യപ്പെട്ടപ്പോൾ എനിക്ക് സയനൈഡ് സംഘടിപ്പിച് തന്നത്.
റോയിയുടെ മരണശേഷം മഞ്ചാടി മാത്യു എന്നെ നിരന്തരം നിരീക്ഷിക്കുമായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോൾ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകാൻ മാത്യു ശ്രമിച്ചു.എന്നെ സംശയമുണ്ടെന്ന് പലരോടും പറഞ്ഞത് ഞാനറിഞ്ഞു. വീട്ടിൽ പുരുഷ സുഹൃത്തുക്കൾ വരുന്നതിനെ മാത്യു എതിർത്തു. ടോം തോമസിന്റെ സഹോദരനും രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവുമായ സക്കറിയാസ് വീട്ടിൽ വരുന്നതിനെ മാത്യു ചോദ്യം ചെയ്തു.
സക്കറിയാസിനെ വീട്ടിൽ കയറ്റരുതെന്ന് ഭർതൃപിതാവ് ടോം തോമസ് പറഞ്ഞിരുന്നതല്ലേ എന്നു പറഞ്ഞ് എന്നോട് ആക്രോശിച്ചു. അയൽവാസിയായതിനാൽ മാത്യുവിനെ എന്നന്നേക്കുമായി ഒഴിവാക്കാൻ തീരുമാനിച്ചു. അതിനായി മാത്യുവിനോട് തന്ത്രപൂർവ്വം ചങ്ങാത്തം കൂടി. പെരുമാറ്റത്തിൽ മോശം തോന്നിയെങ്കിൽ എന്നോട് ക്ഷമിക്കണമെന്ന് കരഞ്ഞുപറഞ്ഞു. അതിൽ മാത്യു വീണു.
അദ്ദേഹത്തിന്റെ ഭാര്യ വീട്ടിൽ ഇല്ലാത്ത അന്ന് എന്നെയാണ് നോക്കാൻ ഏൽപ്പിച്ചത്. ഇത് അവസരമായി കരുതി. കപ്പ വേവിച്ച് അതിൽ സയനൈഡ് ചേർത്ത് മാത്യുവിന്റെ വീട്ടിൽ കൊടുത്ത് മടങ്ങിപോന്നു’ വീടിന്റെ പുറത്ത് കാത്തു നിന്നപ്പോൾ മാത്യു ഉച്ചത്തിൽ ഛർദ്ദിക്കുന്ന ശബ്ദം കേട്ടു . കപ്പയിൽ കൂടുതൽ സയനൈഡ് ചേർത്തതിനാൽ മരിക്കുമെന്ന് ഉറപ്പായിരുന്നു’. ഛർദിയുടെ ശബ്ദം കേട്ട് ചെല്ലുന്നതാണെന്ന വിധത്തിൽ ഓടിയെത്തിയപ്പോൾ മാത്യു നിലത്ത് വീണുകിടന്ന് പിടയുന്നത് കണ്ടു.
മരിചെന്നുകണ്ടപ്പോൾ ഒച്ചവച്ച് അയൽക്കാരെ കൂട്ടി. മാത്യുവിന് മുൻപ് ഹൃദ്രോഗം വന്നത് അറിയാമായിരുന്നു’. നെഞ്ച് പൊട്ടുന്നേ എന്ന് മാത്യൂ നിലവിളിച്ചതായി ഞാൻ പറഞ്ഞത് കേട്ട് ഹൃദയസ്തംഭനമാണെന്ന് അയൽക്കാർ വിശ്വസിച്ചു’. മാത്യൂ കഴിഞ്ഞാൽ ഏറ്റവും വൈരാഗ്യം അന്നമ്മയോടും ഭർത്താവ് റോയിയോടും ആയിരുന്നെന്ന് ജോളി യുടെ മൊഴിയിലുണ്ട്.