കാസർഗോഡ്: കൂടത്തായി കേസന്വേഷണത്തിൽ യുഡിഎഫ് സർക്കാരിനെതിരേ ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊലപാതകങ്ങളിൽ മൂന്നെണ്ണം നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണെന്നും അന്നു ശരിയായി കേസ് അന്വേഷിച്ചിരുന്നെങ്കിൽ തുടർമരണങ്ങൾ ഒഴിവാക്കാമായിരുന്നെന്നും കടകംപള്ളി പറഞ്ഞു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു കടകംപള്ളി.
ഉപതെരഞ്ഞെടുപ്പ് അങ്കത്തിന് കൂടത്തായിയും; മൂന്നു കൊലകൾ നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെന്ന് കടകംപള്ളി
