കോഴിക്കോട്: ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാൻ താൻ പോയിരുന്നെന്നു ലീഗ് നേതാവ് ഇന്പിച്ചി മൊയ്തീൻ.
എന്തോ പ്രശ്നമുള്ള ഭൂമിയാണതെന്ന് വില്ലേജോഫീസിൽനിന്നു പറഞ്ഞതിനാൽ തനിക്കത് അടയ്ക്കാൻ കഴിഞ്ഞില്ല. രണ്ടരക്കൊല്ലം മുന്പു ജോളിയിൽ നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നു. മൂന്നു തവണയായി താൻ ഈ പണം തിരിച്ചുകൊടുക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു ക്രൈംബ്രാഞ്ചിനു വിശദമായ മൊഴി നൽകിയിട്ടുണ്ടെന്നും ഇന്പിച്ചി മൊയ്തീൻ പറയുന്നു.
ഒരു അയൽവാസി വഴിയാണു ജോളിയെ പരിചയപ്പെട്ടതെന്നും കൊലപാതകങ്ങളെക്കുറിച്ചു തനിക്ക് ഒരറിവുമില്ലെന്നും ലീഗ് നേതാവ് മാധ്യമങ്ങളോടു പറഞ്ഞു.