സത്യം തെളിയാനായി വിദേശത്തേക്കും;   കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​രയിലെ ഓരോ മൃ​ത​ശ​രീ​ര​ങ്ങ​ളു​ടെ​യും 12 വീ​തം സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക്


കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ ​വ​ധ​ക്കേസു​ക​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​റ​ന്‍​സി​ക് സാ​ധ്യ​ത​ക​ളി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം. ഓരോ മൃ​ത​ശ​രീ​ര​ങ്ങ​ളു​ടെ​യും ത​ല, കാ​ലു​ക​ള്‍ , ശ​രീ​ര​ത്തി​ന്‍റെ ഇ​രുവ​ശ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ മൂ​ന്നോ​ളം വീ​തം സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന​് ല​ഭ്യ​മാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​രോ​ട് നി​ര്‍േ​ദ​ശി​ച്ചി​ട്ടു​ണ്ട്. അ​ന്ന​മ്മ വ​ധ​ക്കേ​സി​ല്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഏ​റെ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. മ​റ്റ് തെ​ളി​വു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​താ​യ് ഇ​തി​ന് കാ​ര​ണം.

ഡോ​ഗ് കി​ല്‍ വി​ഷ​മു​പ​യോ​ഗി​ച്ചാ​ണ് അ​ന്ന​മ്മ​യെ ജോ​ളി​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷസം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. അ​ന്ന​മ്മ​യു​ടേ​തു​ള്‍​പ്പെ​ടെ ഒ​രോ മൃ​ത​ശ​രി​ര​ത്തി​ന്‍റെ​യും 12 വീ​തം സാ​മ്പി​ളു​ക​ക​ളു​ള്‍​പ്പെ​ടെ നൂ​റോ​ളം ഡ​പ്പി​ക​ളാ​ണ് ഫോ​റ​ന്‍​സി​ക് അ​ധി​കൃ​ത​ര്‍ ശേ​ഖ​രി​ച്ച​ത്.ഇ​ത് എ​ത്രയും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​കു​ന്ന​തോ​ടെ കേ​സ് കു​ടു​ത​ല്‍ ദൃ​ഢ​മാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. ഡോ​ഗ് കില്‍ എ​ത്ര നാ​ള്‍ മ​ണ്ണി​ല്‍ നി​ല്‍​ക്കു​മെ​ന്ന​തും കേ​സി​നെ ​ആ​ശ്ര​യി​ക്കും.

ഇ​തോ​ടൊ​പ്പം സ​മീ​പ​ത്തെ മ​ണ്ണും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​ട്ടു​ണ്ട്. ക​ല്ല​റ​യ്ക്കു​ള്ളി​ല്‍ നി​ന്നാ​ണ് ശേ​ഖ​രി​ച്ച​ത് എ​ന്ന​തി​നാ​ല്‍ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ള​രെ സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മ​ാണെ​ന്നാ​ണ് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധർ പ​റ​യു​ന്ന​ത്. മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി കെ​മി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് നി​ല​വി​ല്‍ തീ​രു​മാ​നം.​ റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ ല​ബോ​റ​ട്ട​റി​യി​ലും ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍​ട്ര​ല്‍ ഫോ​റ​ന്‍​സി​ക് ല​ബോ​റ​ട്ട​റി​യി​ലും (സി​എ​ഫ്എ​സ്എ​ല്‍), വി​ദേ​ശ​ത്തും പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി ക​ല്ല​റ തു​റ​ന്ന് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ ശേ​ഖ​രി​ച്ച മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ മൂ​ന്നാ​യി ഭാ​ഗി​ച്ചി​രു​ന്നു.

ആ​ദ്യം കോ​ഴി​ക്കോ​ടു​ള്ള റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ ല​ബോ​റ​ട്ട​റി​യി​ലാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചാ​ല്‍ അ​തി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ടെ​ങ്കി​ല്‍ ര​ണ്ടാ​മ​ത്തെ സാ​മ്പി​ള്‍ ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍​ട്ര​ല്‍ ഫോ​റ​ന്‍​സി​ക് ലാ​ബോ​റ​ട്ട​റി​യി​ലേ​ക്ക് (സി​എ​ഫ്എ​സ്എ​ല്‍) അ​യ​യ്ക്കും. ഇ​വി​ടെ നി​ന്നു​ള്ള പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ലും വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ വി​ദേ​ശ​ത്തെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ ല​ബോ​റ​ട്ട​റി​യി​ല്‍ അ​യ​യ്ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.​

Related posts