കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ വധക്കേസുകമായി ബന്ധപ്പെട്ട് ഫോറന്സിക് സാധ്യതകളില് വിശ്വാസമര്പ്പിച്ച് അന്വേഷണസംഘം. ഓരോ മൃതശരീരങ്ങളുടെയും തല, കാലുകള് , ശരീരത്തിന്റെ ഇരുവശങ്ങള് എന്നിവയുടെ മൂന്നോളം വീതം സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതിന്റെ പരിശോധനാഫലങ്ങള് എത്രയും പെട്ടെന്ന് ലഭ്യമാക്കാന് അന്വേഷണസംഘം ഫോറൻസിക് അധികൃതരോട് നിര്േദശിച്ചിട്ടുണ്ട്. അന്നമ്മ വധക്കേസില് ശാസ്ത്രീയ പരിശോധന ഏറെ നിര്ണായകമാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. മറ്റ് തെളിവുകളുടെ അപര്യാപ്തതതായ് ഇതിന് കാരണം.
ഡോഗ് കില് വിഷമുപയോഗിച്ചാണ് അന്നമ്മയെ ജോളികൊലപ്പെടുത്തിയതെന്നാണ് അന്വേഷസംഘത്തിന്റെ നിഗമനം. അന്നമ്മയുടേതുള്പ്പെടെ ഒരോ മൃതശരിരത്തിന്റെയും 12 വീതം സാമ്പിളുകകളുള്പ്പെടെ നൂറോളം ഡപ്പികളാണ് ഫോറന്സിക് അധികൃതര് ശേഖരിച്ചത്.ഇത് എത്രയും പെട്ടെന്ന് ലഭ്യമാകുന്നതോടെ കേസ് കുടുതല് ദൃഢമാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഡോഗ് കില് എത്ര നാള് മണ്ണില് നില്ക്കുമെന്നതും കേസിനെ ആശ്രയിക്കും.
ഇതോടൊപ്പം സമീപത്തെ മണ്ണും പരിശോധനയ്ക്കയച്ചിട്ടുണ്ട്. കല്ലറയ്ക്കുള്ളില് നിന്നാണ് ശേഖരിച്ചത് എന്നതിനാല് തന്നെ ഇക്കാര്യത്തില് വളരെ സൂക്ഷ്മമായ പരിശോധന ആവശ്യമാണെന്നാണ് ഫോറന്സിക് വിദഗ്ധർ പറയുന്നത്. മൂന്നു ഘട്ടങ്ങളായി കെമിക്കല് പരിശോധന നടത്താനാണ് നിലവില് തീരുമാനം. റീജണല് കെമിക്കല് ലബോറട്ടറിയിലും ഹൈദരാബാദിലെ സെന്ട്രല് ഫോറന്സിക് ലബോറട്ടറിയിലും (സിഎഫ്എസ്എല്), വിദേശത്തും പരിശോധന നടത്താനാണ് തീരുമാനം. ഇതിനായി കല്ലറ തുറന്ന് ഫോറന്സിക് വിദഗ്ധര് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങള് മൂന്നായി ഭാഗിച്ചിരുന്നു.
ആദ്യം കോഴിക്കോടുള്ള റീജണല് കെമിക്കല് ലബോറട്ടറിയിലാണ് പരിശോധിക്കുന്നത്. പരിശോധനാ ഫലം ലഭിച്ചാല് അതില് അവ്യക്തതയുണ്ടെങ്കില് രണ്ടാമത്തെ സാമ്പിള് ഹൈദരാബാദിലെ സെന്ട്രല് ഫോറന്സിക് ലാബോറട്ടറിയിലേക്ക് (സിഎഫ്എസ്എല്) അയയ്ക്കും. ഇവിടെ നിന്നുള്ള പരിശോധനാഫലത്തിലും വ്യക്തതയില്ലെങ്കില് കോടതിയുടെ അനുമതിയോടെ വിദേശത്തെ അത്യാധുനിക സൗകര്യത്തോടുകൂടിയ ലബോറട്ടറിയില് അയയ്ക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.