കോഴിക്കോട്: കൂടത്തായി ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുകളില് സമഗ്രമായ പോലീസ് അന്വേഷണം നടക്കുന്നതിനിടയില് അന്വേഷണത്തെ ബാധിക്കുന്ന രീതിയില് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര് എന്ന രീതിയില് ചിലര് കേസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നത് ശ്രദ്ധയില്പ്പെട്ടതായും ഇതിനെതിരേ കര്ശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ റൂറല് പോലീസ് മേധാവി കെ.ജി.സൈമണ് അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവര്ത്തനങ്ങള് ശ്രദ്ധയില്പ്പെട്ടാല് ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അദ്ദേഹം പത്ര കുറിപ്പില് ആവശ്യപ്പെട്ടു.
‘പണി ചോദിച്ചു വാങ്ങരുത് ’; കൂടത്തായി ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുകളില് ക്രൈംബ്രാഞ്ചിന്റെ പേരിൽ വ്യാജ അന്വേഷണം നടത്തുന്നവർക്കെതിരേ കടുത്ത നടപടിയെന്ന് റൂറൽ എസ്പി
