തിരുവനന്തപുരം: കൂടത്തായി കൊലപാതകങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.മൃതദേഹങ്ങളിലെ സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണ്. ഇത് കണ്ടെത്തുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. സയനൈഡ് എങ്ങനെ കിട്ടി എന്നതും പ്രധാനമാണെന്നും ഡിജിപി പറഞ്ഞു.
അന്വേഷണം ബുദ്ധിമുട്ടേറിയതിനാൽ ഓരോ കേസിലും പ്രത്യേകം എഫ്ഐആർ ഇടുകയാണ് ഉത്തമം. എല്ലാ വെല്ലുവിളികളും അതിജീവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ അന്വേഷണത്തിലെ പാളിച്ചയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. തെളിവുകൾ ശേഖരിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.