താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 18-ന് വാദം കേള്‍ക്കും. ജാമ്യഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിച്ചെങ്കിലും വക്കാലത്ത് ഏറ്റെടുത്ത ബി.എ. ആളൂര്‍ ഹാജരാകാത്തതിനാല്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന് ഷഫിന്‍ അഹമ്മദ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
വക്കാലത്ത് തുടരുന്നത് സംബന്ധിച്ച് ജോളിയില്‍ നിന്ന് തിങ്കളാഴ്ചയ്ക്കകം അനുകൂല പ്രതികരണമുണ്ടായില്ലെങ്കില്‍ കേസില്‍ നിന്ന് പിന്മാറാണ് ആളൂര്‍ അസോസിയേറ്റ്സിന്റെ തീരുമാനം.