കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ രണ്ടാംപ്രതി മഞ്ചാടിയില്‍ സാമൂവല്‍ മാത്യു എന്ന ഷാജിയെ മാപ്പുസാക്ഷിയാക്കിയേക്കും. കേസിലെ മുഖ്യപ്രതി ജോളി അഞ്ചു കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന സയനൈഡ് മാത്യുവാണ് സംഘടിപ്പിച്ച് നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്നാണ് പൊന്നാമറ്റത്ത് ടോംതോമസ്, റോയ് തോമസ്, വിമുക്ത ഭടന് മാത്യു, ആല്ഫൈന്, സിലി വധക്കേസുകളില്‍ മാത്യുവിനെ പ്രതിയാക്കിയത്.
കൂടത്തായി കേസില്‍ അഞ്ചുപേരേയും കൊലപ്പെടുത്തുന്നതില്‍ മാത്യുവിന് പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നില്ലെന്നും കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും കണ്ടുകൊണ്ടാണ് അന്വേഷണസംഘം തത്വത്തില്‍ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനമെടുത്തതായി അറിയുന്നു. ഒരേ കേസില്‍ പങ്കാളിയായ ആള് മറ്റു പ്രതികള്‍ക്കെതിരെ സാക്ഷി പറഞ്ഞ് പ്രോസിക്യൂഷനെ സഹായിക്കുക വഴി മറ്റു പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കെടുക്കാന് സഹായിക്കുമ്പോഴാണ് മാപ്പുസാക്ഷിയാകുക.
എം.എസ് മാത്യുവിന്റെ പിതാവ് സാമൂവലിന്റെ സഹോദരരാണ് ജോളി കൊലപ്പെടുത്തിയ അന്നമ്മ ടീച്ചറും, വിമുക്ത ഭടനായ മഞ്ചാടിയില്‍ എം.എം മാത്യുവും. കൂടാതെ മാത്യുവിന് കുടുംബമുണ്ടെന്നതും ചെയ്ത കുറ്റങ്ങള്‍ ഏറ്റുപറയാന്‍ തയാറായത് പുതിയ ജീവിതത്തിലേക്ക് മാറാന്‍ താത്പര്യമുള്ളതുകൊണ്ടാണെന്നും വിലയിരുത്തിയാണ് മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചത്.
കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് മുഖ്യപ്രതിയായ ജോളിയെ ഭയപ്പെട്ടതിനാലാണെന്ന് മാത്യു കഴിഞ്ഞ ദിവസം അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ജോളി അകന്നുപോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നുവെന്നാണ് മാത്യു അന്വേഷണഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. അവസാനഘട്ടത്തിലായിരുന്നു ജോളി എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞത്. അന്നമ്മ ഒഴികെ മറ്റുള്ളവരെ കൊലപ്പെടുത്തിയത് ജോളിയാണെന്ന് തെളിയിക്കും വിധത്തിലുള്ള നിര്‍ണായക മൊഴിയും മാത്യു നല്കി.
അതേസമയം രജിസ്റ്റര്‍ ചെയ്ത അന്നമ്മ വധക്കേസ് ഒഴികെ മറ്റുള്ള അഞ്ച് കേസുകളിലും വിചാരണ കഴിയും വരെ മാത്യുവിനെ പ്രതിയായി തന്നെ പരിഗണിക്കും. ആദ്യം കുറ്റപത്രം സമര്‍പ്പിക്കുന്നത് റോയ്തോമസ് വധക്കേസിലാണ്. ഈ കേസില്‍ കോടതിയില്‍ വിചാരണക്കിടെ മാത്യു അന്വേഷണസംഘത്തോട് പറഞ്ഞ മൊഴി മാറ്റുകയോ കൂറുമാറുകയോ ചെയ്താല്‍ മറ്റുള്ള കേസുകളിലെല്ലാം പ്രതിയായി കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം.
പിതൃസഹോദരീ പുത്രനായ റോയിയുമായി വിവാഹം കഴിഞ്ഞ് ജോളി കൂടത്തായിയില്‍ എത്തി അധികം വൈകാതെ തന്നെ മാത്യു ബന്ധം സ്ഥാപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എല്ലതരത്തിലും മാത്യുവും ജോളിയും വളരെ അടുത്ത ബന്ധമായിരുന്നു. റോയ്തോമസിന്റെ പിതാവ് ടോംതോമസ് 2008 ഓഗസ്റ്റ് 26ന് മരിക്കുന്നത്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ജോളി എന്നോട് സയനൈഡ് വാങ്ങിയിരുന്നു.
നായയേയും എലിയേയും കൊല്ലാനാണെന്ന് പറഞ്ഞായിരുന്നു സയനൈഡ് വാങ്ങിയിരുന്നത്. പിന്നീട് റോയ് തോമസിനേയും വിമുക്ത ഭടനായ മഞ്ചാടിയില്‍ മാത്യ, ആല്ഫൈന് , സിലി എന്നിവരേയും കൊലപ്പെടുത്തിയത് മാത്യു നല്കിയ സയനൈഡ് നല്കിയിട്ടായിരുന്നു. ഇത് മാത്യുവിന് മനസിലായെങ്കിലും പുറത്ത് പറഞ്ഞിരുന്നില്ല.