മുക്കം: മാത്യു മഞ്ചാടിയിൽ എന്ന ജോളിയുടെ ഭർതൃമാതാവിന്റെ സഹോദരന്റെ മരണം ആദ്യം അയൽവാസികളെ അറിയിച്ചത് ജോളിയായിരുന്നു എന്ന് സമീപവാസിയായ ആസ്യ. മാത്യു സാറിന്റെ വീട്ടിൽ ആൾക്കൂട്ടം കണ്ടാണ് പോയി നോക്കിയത്. ഈ സമയം മഞ്ഞകളറിൽഛർദിച്ച് അവശനായി കമിഴ്ന്ന് കിടക്കുന്ന ‘മഞ്ചാടി സാറി’നെയാണ് കണ്ടത്. വായിൽ നിന്ന് നന്നായി നുരയും പതയും വന്നിരുന്നു.
സാറെ എന്ന് വിളിച്ചപ്പോൾ ഒരു ഞരക്കം മാത്രമാണ് കേട്ടതെന്നും എന്നാൽ ഈ സമയമൊന്നും ജോളി അടുത്ത് പോലും ഉണ്ടായിരുന്നില്ല എന്നും ആസ്യ ഓർത്തെടുത്തു.മാത്യു സർ ജോളിയെ കാണിച്ച് കൊടുക്കും എന്ന് ഭയന്നായിരിക്കണം മാറി നിന്നതെന്ന് ഇപ്പോൾ സംശയിക്കുന്നതായും ആസ്യ പറയുന്നു.
ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്ത ഈ സ്ത്രീയെ നിയമത്തിന് വിട്ടുകൊടുക്കരുതെന്നും ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്നും ഈ സമയം സമീപത്തുണ്ടായിരുന്ന സ്ത്രീകളും രോഷാകുലരായി.രണ്ടു ദിവസം മാത്യുവിന്റെ ഭാര്യ കല്യാണത്തിന് പോയപ്പോൾ മാത്യുവിനെ ജോളിയെ ഏൽപ്പിച്ചാണ് പോയതെന്നും ആസ്യ പറഞ്ഞു.