നഷ്ടപ്പെട്ട ഗ്ലാമര്‍ വീണ്ടെടുത്ത് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫ്. കണ്ണാടി വച്ച്, മുടി ചീകിയൊതുക്കി വൃത്തിയോടെ നടന്നു പോകുന്ന ജോളി ആളുകളെയാകെ ഞെട്ടിക്കുകയാണ്. പോലീസ് കസ്റ്റഡിയിലെ ജീവിതം തനിക്ക് യാതൊരു അലോസരവുമുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് മുഖഭാവം. ആറുപേരെ കൊന്നതിന്റെ പശ്ചാത്താപം ലവലേശം പോലും ആ മുഖത്ത് കാണാനില്ല.
ഇന്നലെ ജോളിയെ പൊലീസ് കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടു വന്നിരുന്നു. അപ്പോഴാണ് മുഖം മുനുക്കിയ ജോളിയുടെ ചിത്രം വ്യക്തമാകുന്നത്. എന്നും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന ആളുകളെ എന്‍ഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് പറ്റിച്ചിരുന്ന ജോളി പതിയെ കേസിന്റെ സാഹചര്യവുമായി അടുക്കുകയാണ്. പൊലീസ് കാവലിലില്‍ പതിയെ അത്യാവശ്യം മേക്കപ്പുമായി ഇറങ്ങുകയാണ് അവര്‍.
കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലാകുന്നതിന് മുമ്പുള്ള ജോളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതും അറസ്റ്റിലായ ശേഷമുള്ള ജോളിയും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നു. തിരിച്ചറിയാന്‍ പോലും പ്രയാസവും. ഇതാണ് പതിയെ മാറുന്നത്. എന്‍ ഐ ടിയിലേക്ക് പോകുന്ന അതേ ജോളിയിലേക്ക് മടങ്ങി വരികയാണ് കൂടത്തായിയിലെ പ്രതി. അന്വേഷണസംഘം പറയുന്നത് ശരിയാണെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ വനിതാ കുറ്റവാളിയാണ് ജോളി ജോസഫ്. ആറു കൊലക്കേസുകളിലാണ് ജോളിയെ പ്രതിയായി കാണുന്നത്. ഓരോ കേസിലും പ്രത്യേകം അറസ്റ്റ് രേഖപ്പെടുത്തുകയും ചോദ്യം ചെയ്യല്‍ നടത്തുകയും ചെയ്യുന്നു.അതിന് വേണ്ടിയാണ് വെവ്വേറെ എഫ് ഐ ആര്‍ ചാര്‍ജ് ചെയ്തതും. അതുകൊണ്ട് തന്നെ ഏറെ കാലം ഇനിയും പൊലീസ് കസ്റ്റഡിയില്‍ ജോളിക്ക് കഴിയേണ്ടി വരുമെന്നു തന്നെയാണ് സൂചനകള്‍.