കൊച്ചി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹർജി തള്ളിയത്.
കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.
ഹൈദരാബാദ് ഫോറന്‍സിക്ക് ലാബില്‍ നിന്നും കേസിലെ ശാസ്ത്രീയ തെളിവുകള്‍ ഇനിയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ജോളിയുടെ ജാമ്യ ആവശ്യം.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവർ കൊല്ലപെട്ട കേസിലെ ഒന്നാം പ്രതിയാണ് ജോളി.