ജോ​ളി​യു​ടെ മ​ക​ന്‍ പ്ര​ധാ​ന സാ​ക്ഷി! ടോം ​തോ​മ​സി​നെ കൊ​ന്ന​ത് സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ; കൂട്ടുനിന്ന സിപിഎം പ്രാദേശിക നേതാവിനെ ഒഴിവാക്കി ; അഞ്ചാം കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ…

വ​ട​ക​ര: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ആ​ദ്യ​ഭ​ര്‍​ത്താ​വി​ന്‍റെ പി​താ​വ് പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സ് കൊ​ല​ക്കേ​സി​ലെ കു​റ്റ​പ​ത്ര​മാ​ണ് താ​മ​ര​ശേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ന്‍ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി കെ.​ജി.​സൈ​മ​ണ്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ജോ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രാ​ണ് ഈ ​കേ​സി​ലും പ്ര​തി​സ്ഥാ​ന​ത്തു​ള്ള​ത്. കു​റ്റ​പ​ത്ര​ത്തി​ൽ 1069 പേ​ജു​ണ്ട്. 175 സാ​ക്ഷി​ക​ളും 173 രേ​ഖ​ക​ളും അ​ട​ങ്ങി​യ കു​റ്റ​പ​ത്രം കേ​സ​ന്വേ​ഷി​ച്ച കു​റ്റ്യാ​ടി സി​ഐ സു​നി​ല്‍​കു​മാ​റാ​ണ് കോ​ട​തി​യി​ല്‍ സ​മ​ർ​പ്പി​ച്ച​ത്.

സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ 2008 ഓ​ഗ​സ്റ്റ് 26-നാ​ണ് റി​ട്ട. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടോം ​തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു പി​ന്നി​ലും ജോ​ളി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത് ആ​ദ്യ​ഭ​ര്‍​ത്താ​വ് റോ​യ് തോ​മ​സ് വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണെ​ന്ന് എ​സ്പി പ​റ​ഞ്ഞു. റോ​യ്‌ തോ​മ​സി​ന്‍റെ പി​താ​വാ​ണ് ടോം ​തോ​മ​സ്.

മ​ഷ്‌​റൂം കാ​പ്‌​സ്യൂ​ള്‍ ക​ഴി​ക്കു​ന്ന ശീ​ല​മു​ള്ള ടോം ​തോ​മ​സി​നെ അ​ത് മു​ത​ലെ​ടു​ത്ത് കാ​പ്‌​സൂ​ളി​ല്‍ സ​യ​നൈ​ഡ് നി​റ​ച്ച് ന​ല്‍​കി​യാ​ണ് ജോ​ളി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

വീ​ട്ടി​ലെ സ​ന്ധ്യാ പ്രാ​ര്‍​ഥ​ന​യ്ക്ക് മു​മ്പാ​ണ് ജോ​ളി ഗു​ളി​ക ന​ല്‍​കി​യ​ത്. പ്രാ​ര്‍​ഥ​ന​യ്ക്കി​ട​യി​ല്‍ ടോം ​തോ​മ​സ് കു​ഴ​ഞ്ഞു വീ​ണു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഈ ​സ​മ​യം ജോ​ളി അ​ക​ത്ത് ഭാ​വ​വ്യ​ത്യാ​സ​മി​ല്ലാ​തെ മ​റ്റു ജോ​ലി​യി​ല്‍ ഏ​ര്‍​പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ കാ​റു​ണ്ടെ​ങ്കി​ലും താ​ക്കോ​ല്‍ ഇ​ല്ലെ​ന്നു ജോ​ളി പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഏ​റെ സ​മ​യം ക​ഴി​ഞ്ഞ് ഒ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ടോം ​തോ​മ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

ജോ​ളി ഒ​ന്നാം പ്ര​തി​യും സ​യ​നൈ​ഡ് കൈ​മാ​റി​യ എം.​എ​സ്.​മാ​ത്യു ര​ണ്ടാം പ്ര​തി​യും സ​യ​നൈ​ഡ് എ​ത്തി​ച്ച് ന​ല്‍​കി​യ പ്ര​ജു​കു​മാ​ര്‍ മൂ​ന്നാം പ്ര​തി​യു​മാ​യാ​ണ് കു​റ്റ​പ​ത്രം.

ജോ​ളി​യു​ടെ മ​ക​ന്‍ റെ​മോ​യാ​ണ് പ്ര​ധാ​ന സാ​ക്ഷി. കാ​പ്‌​സ്യൂ​ള്‍ ന​ല്‍​കു​ന്ന​ത് ക​ണ്ടു​വെ​ന്ന റെ​മോ​യു​ടെ മൊ​ഴി​യും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. ആ​ദ്യം ഓ​ടി​യെ​ത്തി​യ അ​യ​ല്‍​ക്കാ​രും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ഓ​ട്ടോ ഡ്രൈ​വ​റു​മെ​ല്ലാം സാ​ക്ഷി​ക​ളാ​ണ്.

സ്വ​ത്തി​നു വേ​ണ്ടി​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നു വ്യ​ക്ത​മാ​ണ്. ഒ​ന്നാ​മ​ത്തെ ഒ​സ്യ​ത്ത് ശ​രി​യാ​വി​ല്ലെ​ന്നു ക​ണ്ട് ര​ണ്ടാ​മ​തും ഉ​ണ്ടാ​ക്കി. ഇ​തി​നു കൂ​ട്ടു‌​നി​ന്ന സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ പ്ര​തി ചേ​ര്‍​ക്കാ​ത്ത​ത് എ​ന്ത്‌​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് അ​യാ​ളെ മ​റ്റൊ​രു കേ​സി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് എ​സ്പി മ​റു​പ​ടി പ​റ​ഞ്ഞ​ത്.

വ​ട​ക​ര ഡി​വൈ​എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാം, എ​എ​സ്‌​ഐ മ​നോ​ജ് കു​മാ​ര്‍ , ബാ​ലു​ശേ​രി എ​എ​സ്‌​ഐ ഗി​രീ​ഷ്‌​കു​മാ​ര്‍, നാ​ദാ​പു​രം എ​എ​സ്‌​ഐ ബാ​ബു എ​ന്നി​വ​രും ടോം ​തോ​മ​സ് കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഏ​ര്‍​പെ​ട്ടു.

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ ആ​ദ്യ​ത്തെ മ​ര​ണ​മാ​യ അ​ന്ന​മ്മ വ​ധ​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം തി​ങ്ക​ളാ​ഴ്ച സ​മ​ർ​പ്പി​ക്കും. ഇ​തോ​ടെ ആ​റു​കേ​സി​ലും കു​റ്റ​പ​ത്ര​സ​മ​ര്‍​പ്പ​ണം പൂ​ര്‍​ത്തി​യാ​കും.

എ​ല്ലാ കേ​സി​ലും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കാ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment