നാദാപുരം:സംസ്ഥാന പാതയില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിസരത്തെ കാട് വെട്ടി തെളിയിക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ലഭിച്ച കൂടോത്ര ബോംബ് പരിഭ്രാന്തി പരത്തി.ചേലക്കാടിന് സമീപം പൂശാരി മുക്കിലാണ് വെളളിയാഴ്ച്ച ഉച്ചയോടെ ബോംബ് കണ്ടെത്തിയത്.
ട്രാന്സ്ഫോര്മ്മറിലേക്ക് പടര്‍ന്ന കയറിയ കാട് വെട്ടി തെളിയിക്കുകയായിരുന്ന തൊഴിലാളികള്‍ക്കാണ് 10 സെന്റീമീറ്ററിലധികം നീളമുള്ളതും രണ്ടറ്റവും സ്റ്റോപ്പറോട് കൂടിയതുമായ പിവിസി പൈപ്പ് ലഭിക്കുന്നത്.
തൊഴിലളികള് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ബോംബ് സ്ക്വാഡ് ചേലക്കാട് ക്വാറിയില്‍ കൊണ്ട് പോയി അഴിച്ചെടുത്തപ്പോഴാണ് കൂടോത്രമാണെന്ന് മനസിലായത്. തകിടുകളും കറുത്ത് എള്ളും മരത്തിന്റെ കഷണങ്ങളുമായിരുന്നു പൈപ്പിനകത്തുണ്ടായിരുന്നത്.