അമ്മായിയമ്മ കൂർക്കം വലിക്കുന്നത് റിക്കാർഡ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത യുവതി പുലിവാലു പിടിച്ചു.
കുടുംബ വാട്സാപ്പ് ഗ്രൂപ്പില്‍ വോയിസ് പോസ്റ്റ് ചെയ്ത യുവതിയുമായുള്ള വിവാഹബന്ധം ഭര്‍ത്താവ് വേര്‍പെടുത്തി. ജോര്‍ദാനിലാണ് സംഭവം.
ഭര്‍തൃമാതാവ് കൂര്‍ക്കം വലിക്കുന്നതിന്റെ വോയിസ് നോട്ട് മരുമകള്‍ റിക്കാർഡ് ചെയ്യുകയും ഇത് ഫാമിലി വാട്സാപ്പ് ഗ്രൂപ്പില്‍ അയയ്ക്കുകയുമായിരുന്നു.
വിവരം അറിഞ്ഞ ഭര്‍ത്താവ് ദേഷ്യപ്പെടുകയും യുവതിയുമായി ഇതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്തു.
രണ്ടുപേരും തമ്മിലുള്ള വാക്കേറ്റം വലിയ കലഹത്തിലെത്തി. ഇത് പിന്നീട് വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു.