ഗ​ൾ​ഫി​ലെ കൂ​സ സി​ദ്ദിഖി​ന്‍റെ തോ​ട്ട​ത്തി​ൽ ഹി​റ്റ് ! മ​ല​യാ​ളി​ക്ക് ഏ​റെ പ​രി​ചി​ത​മ​ല്ലാ​ത്ത കൂ​സ കൃ​ഷി​യി​ൽ നേ​ട്ടം കൊയ്ത്‌ നാ​ല​ക​ത്ത് സി​ദ്ദിഖ്

നി​ല​ന്പൂ​ർ: മ​ല​യാ​ളി​ക്ക് ഏ​റെ പ​രി​ചി​ത​മ​ല്ലാ​ത്ത കൂ​സ കൃ​ഷി​യി​ൽ നേ​ട്ടം കൊ​യ്യു​ക​യാ​ണ് നി​ല​ന്പൂ​ർ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ല​ക​ത്ത് സി​ദ്ദിഖ്.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​റെ ഉ​പ​യോ​ഗി​ക്കു​ന്ന പ​ച്ച​ക്ക​റി ഇ​ന​മാ​യ കൂ​സ ന​ന്പൂ​രി​പൊ​ട്ടി​യി​ലെ മ​തി​ൽ​മൂ​ല​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലാ​ണ് സി​ദ്ദിഖ് പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ച​ത്.

പാ​ട്ട​ത്തി​നെ​ടു​ത്ത പ​ത്തേ​ക്ക​ർ ഭൂ​മി​യി​ൽ 20 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കൂ​സ കൃ​ഷി​യു​ള്ള​ത്. നെ​ല്ലും ക​പ്പ​യും വാ​ഴ​യും ചേ​ന​യും ചേ​ന്പും കാ​ച്ചി​ലു​മെ​ല്ലാം പ​ച്ച​പ്പോ​ടെ നി​ൽ​ക്കു​ന്ന കൃ​ഷി​യി​ട​മാ​ണി​ത്.

2008 ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നു​ള്ള “ഹ​രി​ത​മി​ത്ര’ അ​വാ​ർ​ഡ് ജേ​താ​വാ​യ സി​ദീ​ഖി​ന് ഏ​തു കൃ​ഷി​യും വ​ഴ​ങ്ങും എ​ന്ന് കൂ​സ കൃ​ഷി​യി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്.

ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി സാ​ല​ഡു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ന് പ്ര​ധാ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രി​നം പ​ച്ച​ക്ക​റി​യാ​ണ് കൂ​സ.

കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്ത് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്നാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. 110 ദി​വ​സം വ​ള​ർ​ച്ച​യെ​ത്തി​യാ​ൽ വി​ള​വെ​ടു​ക്കാ​നാ​കും.

ക​ക്ക​രി​ക്ക പോ​ലെ നീ​ള​ത്തി​ൽ പ​ച്ച നി​റ​ത്തി​ലും മ​ഞ്ഞ നി​റ​ത്തി​ലു​മാ​ണ് കാ​യ്ക​ളു​ണ്ടാ​വു​ക.​താ​യ്ച്ചെ​ടി​യി​ൽ നി​ന്നു ധാ​രാ​ളം പു​തി​യ ശി​ഖ​ര​ങ്ങ​ളു​ണ്ടാ​കും.

ഒ​രു ചെ​ടി​യി​ൽ നി​ന്നു മാ​ത്രം അ​ഞ്ചു കി​ലോ വ​രെ കാ​യ്ക​ൾ ല​ഭി​ക്കും. മ​ഞ്ഞ കാ​യ​ക്ക് കി​ലോ​ഗ്രാ​മി​ന് 50 രൂ​പ​യും പ​ച്ച​ക്ക് 100 രൂ​പ​യും വി​പ​ണി​യി​ൽ വി​ല​യു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​വും സി​ദീ​ഖ് കൂ​സ കൃ​ഷി ചെ​യ്തി​രു​ന്നു. ഗ​ൾ​ഫി​ൽ നി​ന്നും അ​വ​ധി​ക്കെ​ത്തു​ന്ന​വ​ർ നാ​ട്ടി​ലെ ക​ട​ക​ളി​ൽ കൂ​സ കാ​ണു​ന്ന​തോ​ടെ വാ​ങ്ങു​ന്നു​ണ്ട്.

ഇ​പ്പോ​ൾ ക​ട​ക​ളി​ൽ നി​ന്നും കൂ​ടു​ത​ൽ പേ​ർ കൂ​സ ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

കൂ​സ​യ്ക്ക് കീ​ട​ങ്ങ​ളു​ടെ അ​ക്ര​മ​ണം കു​റ​വാ​ണ് . കൂ​ടാ​തെ വ​ർ​ഷ​ത്തി​ൽ മൂ​ന്നു പ്രാ​വ​ശ്യം വ​രെ കൃ​ഷി ചെ​യ്യാ​നു​മാ​കും.

ബി​രി​യാ​ണി​ക്കു​ള്ള അ​രി​യ​ട​ക്ക​മു​ള്ള വി​വി​ധ നെ​ല്ലു​ക​ൾ, പ​ത്തോ​ളം ഇ​നം വാ​ഴ​ക​ൾ, കൈ​ത​ച്ച​ക്ക, ത​ക്കാ​ളി​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​യി​നം പ​ച്ച​ക്ക​റി​ക​ളു​മ​ട​ക്കം സി​ദീ​ഖ് കൈ​വ​യ്ക്കാ​ത്ത കൃ​ഷി മേ​ഖ​ല​യി​ല്ല.

പ​ല സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി സം​ബ​ന്ധി​ച്ച് ക്ലാ​സു​ക​ൾ എ​ടു​ക്കാ​നും പോ​കാ​റു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി സി​ദി​ഖി​ന്‍റെ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന വി​ജ​യ​കു​മാ​രി മി​ക​ച്ച ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ “ശ്ര​മ​ശ​ക്തി’ അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.

കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ർ​ഷ​ക​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ദി​വ​സ​വും സി​ദി​ഖി​ന്‍റെ കൂ​സ ക്യ​ഷി കാ​ണാ​ൻ എ​ത്തു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന സി​ദീ​ഖ് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​വി​ടെ​യു​ണ്ടാ​കും.

രാ​ത്രി ര​ണ്ടു മ​ണി​ക്കൂ​റോ​ളം ജ​ല​സേ​ച​ന​ത്തി​നാ​യും കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​കും. കൂ​ടു​ത​ൽ കൃ​ഷി​ക​ൾ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് ഈ ​ക​ർ​ഷ​ക​ൻ.

തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ

Related posts

Leave a Comment