കൂത്താട്ടുകുളം: പാലക്കുഴ കരിമ്പനയിൽ അറവ് തൊഴിലാളിയെ വീട്ടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കമാലി പാലക്കതടത്തിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശി ബിനു എന്നു വിളിക്കുന്ന രാധാകൃഷ്ണനാണ് ( 47) കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി അർജുനെ കൂത്താട്ടുകുളം പോലീസ് തെങ്കാശിയിൽനിന്ന് അറസ്റ്റ് ചെയ്തു.
ഇന്നു വെളുപ്പിന് നാലോടെയാണ് മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. അറവ് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു കൊലപാതകമെന്ന് കരുതപ്പെടുന്നു. പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി.വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണ പുരോഗമിക്കുന്നത്.