കൂത്താട്ടുകുളം: കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ വീണ്ടും മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനു സമീപത്തെ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്.
ഭണ്ഡാരത്തിനുള്ളിൽ കഴിഞ്ഞ 20 ദിവസങ്ങളിലെ കാണിക്ക പണമാണ് ഉണ്ടായിരുന്നത്. ശ്രീകോവിലിനു സമീപത്തെ മേശ തുറന്ന് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
മോഷണത്തിനായി ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന പിക്കാസ് ചുറ്റമ്പലത്തിനു സമീപത്തുനിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
പുലർച്ചെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണ വിവരം അറിഞ്ഞത്. കൂത്താട്ടുകുളം പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുമ്പ് ഇവിടെ മോഷണം നടന്നിരുന്നു. അന്ന് മോഷണ കേസിലെ പ്രതിയെ പോലീസ് മണിക്കൂറുകൾക്കുള്ളിലാണ് പിടികൂടിയത്.