പൂക്കോട്ടുംപാടം: കൂത്തുപറന്പ് വെടിവയ്പിൽ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ കാണാൻ അമരന്പലത്ത് നിന്നു ഡിവൈഎഫ്ഐ സംഘം. ഡിവൈഎഫ്ഐ അമരന്പലം മേഖലാ കമ്മിറ്റി അംഗങ്ങളാണ് പുഷ്പനെ കാണാൻ കൂത്തുപറന്പിലെ വീട്ടിലെത്തിയത്.
1994 നവംബർ 25 നായിരുന്നു കൂത്തുപറന്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടത്. അന്നത്തെ വെടിവയ്പിൽ ഗുരുതര പരിക്കേറ്റ പുഷ്പൻ പിന്നീട് കട്ടിലിൽ നിന്നു എഴുന്നേറ്റിട്ടില്ല. കട്ടിലിൽ കിടക്കുന്പോഴും പ്രവർത്തകരുടെ ആവേശമായ പുഷ്പനെ നേരിട്ടറിയാനാണ് സന്ദർശനമെന്നും പുഷ്പന്റെ ജീവിതം ഓരോ പ്രവർത്തകർക്കും മാതൃകയാണെന്നും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സുജീഷ് മഞ്ഞളാരി പറഞ്ഞു.
സുജീഷിനെ കൂടാതെ പ്രസിഡന്റ് എൻ. ശിവൻ, വി. വിനോദ്കുമാർ, വി. അർജുൻ, പി. ഷൈജു, പി. അയ്യൂബ്, കെ. ശ്രീജിത്ത്, കെ. ദിനീഷ്, കണ്ണൻ, ഇ. ജാഫർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.