തെരുവില്‍ കഴിയുന്നവരെ പരിചരിച്ച് കൊണ്ടോട്ടി കൂട്ടായ്മ! പരിചരണം നല്‍കിയത് തെരുവിലും ബസ് സ്‌റ്റോപ്പുകളിലും റോഡ് ഓരങ്ങളിലുമായി കഴിയുന്ന മുപ്പതോളം പേരെ

KOOTTAYIMA

കോ​ട്ട​യ്ക്ക​ൽ: പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ കൊ​ണ്ടോ​ട്ടി കാ​രു​ണ്യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ​രി​ച​ര​ണ​വു​മാ​യി കാ​രു​ണ്യ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. തെ​രു​വി​ലും, ബ​സ് സ്റ്റോ​പ്പു​ക​ളി​ലും റോ​ഡ് ഓ​ര​ങ്ങ​ളി​ലു​മാ​യി ക​ഴി​യു​ന്ന മു​പ്പ​തോ​ളം പേ​രെ​യാ​ണ് കാ​രു​ണ്യ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ച​ര​ണം ന​ൽ​കി​യ​ത്. നീ​ട്ടി വ​ള​ർ​ത്തി​യ താ​ടി​യും മു​ടി​യും വെ​ട്ടി വൃ​ത്തി​യാ​ക്കി കു​ളി​പ്പി​ച്ച് പു​തു വ​സ്ത്ര​മ​ണി​യി​പ്പി​ച്ച് ഭ​ക്ഷ​ണ​വും ന​ൽ​കി​യാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്.

കൊ​ണ്ടോ​ട്ടി കാ​രു​ണ്യ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് പി.​ടി.​മു​നീ​ർ കോ​ട്ട​പ്പു​റം, സെ​ക്ര​ട്ട​റി ചു​ണ്ട​ക്കാ​ട​ൻ മു​ഹ​മ്മ​ദ് മ​ഹ്സൂം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു കാ​രു​ണ്യ യാ​ത്ര. കു​ന്നും​പു​റം, കൊ​ള​പ്പു​റം, വെ​ന്നി​യൂ​ർ, ചെ​മ്മാ​ട്, ത​ല​പ്പാ​റ, എ​ട​രി​ക്കോ​ട്, കോ​ട്ട​ക്ക​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാം ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​യ ആ​ളു​ക​ൾ​ക്ക് കൂ​ട്ടാ​യ്മ പ​രി​ച​ര​ണം ന​ൽ​കി.

Related posts