ഇത് മീനാക്ഷി ദിലീപ്! ഇതും ഒരു പെണ്ണാണ്, ഞാനിവള്‍ക്കുമൊപ്പം; വ്യത്യസ്തമായ രീതിയില്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് കൂട്ടിക്കല്‍ ജയചന്ദ്രന്‍ രംഗത്ത്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ചും കുറ്റപ്പെടുത്തിയും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. അനുകൂലിക്കുന്നവരെ കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനും ആളുണ്ട്.  ഏറ്റവും പുതിയതായി ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത് നടനും അവതാരകനുമായ കൂട്ടിക്കല്‍ ജയചന്ദ്രനാണ്. വ്യത്യസ്തമായ കാമ്പയിനുമായാണ് ജയചന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ഇത് മീനാക്ഷി ദിലീപ്…ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കൊപ്പം’എന്ന കുറിപ്പോടെ മീനാക്ഷിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ജയചന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ പോസ്റ്റ് വാര്‍ത്തയായതോടെ ജയചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ജയചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വന്നു. എങ്കിലും മീനാക്ഷിയെ ഇതിലേക്ക് വലിച്ചിഴച്ചതിലുള്ള പ്രതിഷേധമാണ് കൂടുതല്‍ ആളുകളും രേഖപ്പെടുത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ ജയചന്ദ്രന്‍ താന്‍ പോസ്റ്റ് ചെയ്ത വാചകത്തില്‍ ചെറിയ മാറ്റം വരുത്തി വിവാദം തണുപ്പിക്കാന്‍ ശ്രമം നടത്തി. അതിങ്ങനെയായിരുന്നു, ഇത് മീനാക്ഷി ദിലീപ്…ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കുമൊപ്പം…’എന്നാണ് ജയചന്ദ്രന്‍ പോസ്റ്റില്‍ മാറ്റം വരുത്തിയത്. എന്നാല്‍ അതും ജയചന്ദ്രന് ഗുണം ചെയ്തില്ല. പരിഹാസവും കുറ്റപ്പെടുത്തലുമായി ആളുകള്‍ വീണ്ടും രംഗത്തെത്തുകയായിരുന്നു.

Related posts