മുണ്ടക്കയം: കൂട്ടിക്കൽ വൃദ്ധ മാതാവിനെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചാത്തംപ്ലാപ്പള്ളി സ്വദേശിയായ സജിമോൻ (പോറ്റി സജി, 35) നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിക്കൽ പ്ലാപ്പള്ളിയിൽ ചിലന്പികുന്നേൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (79) മകൾ സിനിമോൾ (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും തലയോട്ടിക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതായിരുന്നു.
സുഹ്യത്തുക്കളുമായി സജിയുടെ സഹോദരൻ മദ്യപിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട സിനിയുമായി തന്റെ സഹോദരൻ അടുപ്പമായിരുന്നു എന്ന് പറയുകയും അത് പോലീസ് അറിയിക്കുകയും ചെയതു. തുടർന്ന് പോലീസ് സിനിയുടെ വീടിന്റെ അടുത്തുള്ള അഞ്ചോളം പേരെ ചോദ്യം ചെയ്തു. ഇനി അന്വേഷണം തനിലേക്കും വരും മെന്ന് ഉറപ്പായ സജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് പോലീസ് സജിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. പോലീസ് പറയുന്നതിങ്ങനെ;
കൊല്ലപ്പെട്ട തങ്കമ്മയുടെയും സിനിയുടെയും വീട്ടിലും പറന്പിലുമായി ജോലി ചെയ്ത് ഇവരെ സഹായിച്ചിരുന്നത് സജിയായിരുന്നു. ഈ ബന്ധം മുതലേടത്ത സജി വിവാഹ ബന്ധം വേർപ്പെടുത്തിയ സിനിയുമായി അടുപ്പത്തിലാക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പല തവണ സജിയോട് പറഞ്ഞിട്ടും മറുപടി ഒന്നും പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. കൊല്ലപാതകം നടന്ന ദിവസം വൈകുന്നേരം സജി ഇവരുടെ വീട്ടിലെത്തിയിരുന്നു.
അപ്പോൾ സിനി തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്യുമെന്ന് സജിയോട് പറഞ്ഞു. ഇതേ തുടർന്ന് ഉണ്ടായ തർക്കത്തിനിടയാണ് സജിയുടെ കൈയിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് രണ്ടു പേരെയും തലയ്ക്കടിച്ചു കൊല്ലപ്പെടുത്തിയത്.
സജിയുടെ കടുത്ത മദ്യപാനം മൂലം സജിയുടെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. പ്രതിയെ നിന്ന് കൂടുതൽ തെളിവ് എടുപ്പിനായി സംഭവ സ്ഥലത്ത് കൊണ്ടു വരും.